ബേസിൽ ജോസെഫിന്റെ അടുത്ത സംവിധാന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിൽ ?

പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിൻ്റെ വിജയത്തിൻ്റെ തിരക്കിലാണ് ബേസിൽ ജോസഫ്. 2025ൽ ബേസിൽ ജോസഫിന്റെ മറ്റൊരു ഗംഭീര പ്രകടനം ആണ് ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്. ഇതിനിടയിൽ താൻ വീണ്ടും സംവിധാന രംഗത്തേക്ക് കടക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബേസിൽ ജോസഫ്. മോളിവുഡിലെ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായിരിക്കും ബേസിലിന്റെ അടുത്ത സംവിധാനം ചിത്രമെന്ന

മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ച് കാലമായി തുടരുകയാണ്. ഇപ്പോൾ അതിനെ കുറിച്ചുള്ള ബേസിലിന്റെ വെളിപ്പെടുത്തലുകളാണ് ശ്രെദ്ധയാകർഷിക്കുന്നത്.

താൻ ഇപ്പോൾ കുറച്ച് സ്‌ക്രിപ്റ്റുകൾക്ക് പൂർത്തിയാക്കിയെന്നും എന്നാൽ രണ്ടിൻ്റെയും ചിത്രീകരണം ആരംഭിച്ചിട്ടില്ലെന്നും ബേസിൽ പറയുന്നു . എന്നാൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള തൻ്റെ പ്രൊജക്റ്റിൻ്റെ കാര്യം വന്നപ്പോൾ, സമയമാകുമ്പോൾ മാത്രമേ ഞാൻ അത് നടക്കൂ എന്ന് ബേസിൽ വ്യക്തമാക്കി.

“അഭിനയത്തിൽ നിന്ന് പിന്മാറി കുറച്ചുകാലം സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആലോചിക്കുന്നു. ഒന്നോ രണ്ടോ പ്രൊജക്ടുകളുടെ സ്‌ക്രിപ്റ്റ് വർക്കുകൾ നടക്കുന്നുണ്ടെങ്കിലും ഷൂട്ട് ഇതുവരെ ആരംഭിച്ചിട്ടില്ല. ആ ചിത്രങ്ങൾ വലിയ പ്രോജെക്റ്റുകൾ ആണ്.അതുകൊണ്ട് തന്നെ വലിയ ബഡ്ജറ്റ് ആണ് അതിനാൽ സിനിമ ഏതാണ് വൈകും. മമ്മൂട്ടിയും മോഹൻലാലുമൊത്തുള്ള സിനിമയെ സംബന്ധിച്ച്, അത് ശരിയായ സമയത്ത് സംഭവിക്കും.'' ബേസിൽ പറയുന്നു

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രമാണ് ബേസിലിന്റെ അടുത്ത ചിത്രം. അജേഷ് എന്ന കഥാപാത്രമായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ജനുവരി 30ന് റീലിസ് ചെയ്യും. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Related Articles
Next Story