മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി നടി സംയുക്ത
നടി സംയുക്ത മേനോൻ ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്തു.ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങൾ ആണ് മഹാകുംഭമേളയില്‍ പങ്കെടുത്തുകൊണ്ട് സംയുത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന യ ശേഷമുള്ള തൻ്റെ അനുഭവം സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് "ജീവിതം അതിനപ്പുറമുള്ള വിശാലതയെ നാം സ്വീകരിക്കുമ്പോൾ അതിൻ്റെ യഥാർത്ഥ അർത്ഥം വെളിപ്പെടുത്തുന്നു. മഹാകുംഭത്തിലെ ഗംഗയിലെ പുണ്യജലം പോലെ, അതിൻ്റെ കാലാതീതമായ സത്തയ്ക്കായി ഞാൻ എൻ്റെ സംസ്കാരത്തെ വിലമതിക്കുന്നു." താരം കുറിച്ചു.
സംയുക്ത ഇപ്പോൾ 'അഖണ്ഡ 2' ചിത്രീകരിക്കുകയാണ്, നന്ദമുരി ബാലകൃഷ്ണ നായകനായ ബ്ലോക്ക്ബസ്റ്റർ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണ്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ടീം അടുത്തിടെ മഹാ കുംഭമേളയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചു. സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി ആയി സംയുക്ത പങ്കെടുത്തിരിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ, നടി ഡക്കോട്ട ജോൺസൺ തുടങ്ങിയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളെയും പ്രയാഗ്‌രാജിലെ മഹത്തായ പരിപാടി ആകർഷിച്ചു. നിരവധി ബോളിവുഡ് താരങ്ങളും ഫെസ്റ്റിവലിൽ പങ്കെടുത്തു.