''കോരപ്പാപ്പനാകാൻ മമ്മൂട്ടി, മറ്റൊരാളെ ചിന്തിക്കാനേ കഴിയില്ല, മമ്മൂട്ടിക്കെ അതിന് സാധിക്കൂ''- ടി.ഡി രാമകൃഷ്ണൻ
മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നാണ് ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. കേരള ലിട്രേച്ചർ ഫെസ്റ്റിൽവലിൽ നോവലിനെ പറ്റി സംസാരിക്കുമ്പോൾ, ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാക്കിയാൽ കേന്ദ്ര കഥാപാത്രമായ ഇട്ടിക്കോരയെ ആര് അവതരിപ്പിക്കും എന്ന അവതാരകന്റെ ചോദ്യത്തിന് ടി ഡി രാമകൃഷ്ണന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുകയാണ്.
ഇട്ടിക്കോര എന്ന പ്രശസ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കെ സാധിക്കൂ എന്ന് നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ പറഞ്ഞു. നോവൽ സിനിമയാക്കിയാല്‍ മമ്മൂട്ടി അല്ലാതെ മറ്റാരെയും ആ കഥാപാത്രമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
” മമ്മൂക്കയല്ലാതെ മറ്റൊരാളെ ആ ചിത്രത്തിൽ നായകനാക്കി ചിന്തിക്കാനേ കഴിയില്ല, ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിലൊരാൾ ആണ് മമ്മൂക്ക, അദ്ദേഹം നോവൽ വായിക്കുന്നൊരു വീഡിയോ ഇന്റർനെറ്റിൽ ഉണ്ട്. പ്രസിദ്ധീകരിച്ച് മാസങ്ങൾക്കകം ഒറ്റപ്പാലത്ത് ഒരു ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ചാണ് മമ്മൂക്ക നോവൽ വായിക്കാനിടയാകുന്നത്. ആ കാലം മുതലേ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദമുണ്ട്” ടി.ഡി രാമകൃഷ്ണൻ പറയുന്നു.
സിനിമയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെന്നും ഇതെല്ലാം മറികടന്ന് നോവല്‍ സിനിമയായല്‍ ഇട്ടിക്കോരയായി മമ്മൂട്ടി അല്ലാതെ മറ്റൊരു പകരക്കാരനില്ലെന്ന് ടിഡി രാമകൃഷ്ണന്‍ പറയുന്നു.
2009 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര. കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന വിഭാഗത്തിന്‍റെയും കഥയാണ് നോവല്‍ പറയുന്നത്. പുരാതന കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവ വിശ്വസങ്ങൾക്കെതിരെ പ്രവർത്തിച്ച് മന്ത്രവാദവും നരഭോജനവും ഒക്കെ ശീലമാക്കിയ കുടുംബക്കാർ ആണ് പതിനെട്ടാം കൂറ്റുകാർ.യാഥാർഥ്യവും അയഥാർഥ്യവും ആയ സംഭവങ്ങളെ കോർത്തിണക്കി നിരവധി കോൺസ്പിരസി തിയറികളുടെ സഹായത്തിൽ ആണ് നോവലിന്റെ പ്രമേയം.
നോവലിന്റെ ആരാധകരടക്കം നിരവധി ആളുകൾ ഇട്ടിക്കോര എന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കണം എന്ന ആഗ്രഹം എന്ന് നേരത്തെ മുതലെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രം ഭാമയുഗത്തിന്റെ സംഭാഷണമൊരുക്കിയത് ടി ഡി രാമകൃഷ്ണൻ ആയിരുന്നു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും ചിത്രം ഫ്രാൻസിസ് ഇട്ടിക്കോര ആകുമെന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഐതിഹ്യമാലയിൽ നിന്നുള്ള കുഞ്ചമൻ പോറ്റി എന്നറിയപ്പെടുന്ന ഒരു കഥാപാത്രവുമാണ് സിനിമയ്ക്ക് കാരണമായത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അമൽഡ ലിസ്, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ , മണികണ്ഠൻ എന്നിവർ അഭിനയിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി എത്തിയ ബ്രഹ്‌മയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് ഇന്ത്യ ഒട്ടാകെ നിരൂപക പ്രശംസ നേടിയിരുന്നു.