1000 കോടിയിൽ ഒരുങ്ങുന്ന രാജമൗലി മഹേഷ് ബാബു ചിത്രം :SSMB 29
ആമസോൺ മഴക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ ഒരു നിധി വേട്ടയാണ് കേന്ദ്ര പ്രമേയമായി അവതരിപ്പിക്കുന്നത്.
മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്ന സിനിമ കാണാൻ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മഹേഷ് ബാബുവിൻ്റെ ആരാധകർ. ഒടുവിൽ, ആർആർആറിന് ശേഷം, രാജമൗലിയുടെ അടുത്ത ചിത്രം മഹേഷിനൊപ്പം ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിചിരിക്കുകയാണ്. രാജമൗലിയുടെ എപ്പോൾ ഈ ചിത്രത്തിന്റെ തിരക്കഥയുടെ തിരക്കിലാണ് എന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിനായി മഹേഷ് ബാബു തികച്ചും പുതിയ ലുക്കിൽ എത്തുക.
അടുത്തിടെ, ഒരു അഭിമുഖത്തിൽ, രാജമൗലിയുടെ അച്ഛൻ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് സിനിമയുടെ പ്ലോട്ടിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കിട്ടിരുന്നു. അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരക്കഥ വികസിപ്പിക്കാൻ രണ്ട് വർഷമെടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ SSMB 29 എന്ന പേരിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ഈ അപ്‌ഡേറ്റ് കേട്ടതിന് ശേഷം മഹേഷ് ബാബുവിൻ്റെ ആരാധകർ സന്തോഷത്തിലാണ്.
ആമസോൺ മഴക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ ഒരു നിധി വേട്ടയാണ് കേന്ദ്ര പ്രമേയമായി അവതരിപ്പിക്കുന്നത്. രാജമൗലിയുടെ ആഗോള പ്രശസ്തി കണക്കിലെടുത്ത്, ഒന്നിലധികം വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ മറ്റു ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിറ്റ്നാമിൽ നിന്നുള്ള ഫൈറ്റേഴ്സും ചിത്രത്തിൽ ഉണ്ടെന്നാണ് റിപോർട്ടുകൾ. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ തികച്ചും പുത്തൻ ആശയമാണ് രാജമൗലി ചെയ്യുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയേന്ദ്ര പ്രസാദ് പറഞ്ഞു. 1000 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് അഭ്യൂഹങ്ങൾ. ശ്രീ ദുർഗ ആർട്സിന്റെ ബാനറിൽ കെ എൽ നായയാണ ആണ് ചിത്രം നിർമ്മിക്കുന്നത്.