15 വർഷത്തെ സൗഹൃദം; ഒടുവിൽ കീർത്തി -ആന്റണി തട്ടിൽ പ്രണയ സാഫല്യം ഗോവയിൽ നടക്കും

നടി കീർത്തി സുരേഷും സുഹൃത്തും വ്യവസായി പ്രമുഖനുമായ ആന്റണി തട്ടിലും വിവാഹിതരാകുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അതിനു ശേഷം താരം തന്നെ തന്റെ സാമൂഹ്യ മാധ്യമത്തിൽ ഇരുവരുടെയും, ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രണയവും വിവാഹവും ഔദ്യോഗികമായി അറിയിച്ചിരുന്നു. എപ്പോൾ വിവാഹത്തിന്റെ കൂടുതൽ വാർത്തകൾ പുറത്തുവരുകയാണ്. ഡിസംബർ 12 നു ഗോവയിൽ വെച്ചാണ് വിവാഹം നടക്കുക. വളരെ സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ കീർത്തി കുടുംബത്തോടൊപ്പം എത്തിയിരുന്നു.

15 വർഷമായുള്ള സൗഹൃദമാണ് കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിൽ ഉള്ളത്. എഞ്ചിനീയർ ആയ ആന്റണി ഇപ്പോൾ ബിസിനസ്സ് നടത്തുകയാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമയാണ് ആന്റണി തട്ടിൽ.

' റിവോൾവർ റിത' ആണ് കീർത്തിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രം. കൂടാതെ വരുൺ ധവാന്റെ ഒപ്പം അഭിനയിച്ച ഹിന്ദി ചിത്രമായ ബേബി ജോൺ ഡിസംബർ 25 നു തിയേറ്ററിൽ എത്തുകയാണ് . ചിത്രം കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്.

Related Articles
Next Story