29 വർഷത്തെ ദാമ്പത്യ ജീവിതം ; ഒടുവിൽ വേർപിരിയൽ പ്രഖ്യാപിച്ച് എ ആർ റഹ്മാനും പങ്കളി സൈറ ബാനുവും
സംഗീത സംവിധായൻ എ ആർ റഹ്മാനും പങ്കാളി സൈറ ഭാനുവും വേർപിരിയുന്നു. നവംബർ 19ന് ആണ് 29 വർഷമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്ത ഇരുവരും പങ്കുവെച്ചത്. എന്നാൽ വാർത്ത വൈറലായതോടെ ആരാധകരും, സുഹൃത്തുക്കളുമടക്കം എല്ലാവരും വലിയ ഞെട്ടലിലായിരുന്നു.
ബോളിവുഡ് പാർട്ടികൾ, അവാർഡ് പരിപാടികൾ, താരങ്ങളുടെ കല്യാണങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. ആനന്ദ് അംബാനിയുടെ വിവാഹത്തിനായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. എന്നാൽ കുടുംബങ്ങൾക്കടക്കം ഈ വേർപിരിയൽ വളരെ വേദനപ്പെടുത്തുന്നതാണ്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണു ഇരുവരും വേർപിരിയാൻ കാരണമെന്നാണ് സൈറ ബാനുവിന്റെ അഭിഭാഷിക നൽകുന്ന വിവരം. ബന്ധത്തിലെ കാര്യമായ വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ കണ്ടെത്തിയിരുന്നു.അതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ സ്വകാര്യത മാനിച്ചു കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ താല്പര്യമില്ലെന്നും അഭിഭാഷക പറയുന്നു.
അതേസമയം വിവാഹമോചന വാർത്തകൾക്ക് പിന്നാലെ എത്തുന്ന വ്യാജ പ്രചാരണങ്ങളോട് എആർ റഹ്മാൻ തൻ്റെ എക്‌സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു ''വിവാഹജീവിതം മുപ്പത്തിലേയ്ക്ക് എത്തിക്കാൻ ഞങ്ങൾ ശ്രെമിച്ചിരുന്നു. എന്നാൽ വിചാരിച്ചപോലെ ഉള്ള സംഭവങ്ങൾ ആല്ല ജീവിതത്തിൽ നടക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യത മാനിക്കുന്ന സുഹൃത്തുകൾക്ക് നന്ദി''.
കൂടാതെ തൻ്റെ പോസ്റ്റിൽ #arrsairaabreakup എന്ന ഹാഷ്ടാഗ് ആണ് എ ആർ റഹ്മാൻ ഉപയോഗിച്ചത്.നടൻ റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് സൈറ ഭാനു.ഇരുവർക്കും ഖതീജ, റഹീമ, അമീൻ എന്നീ മൂന്നു മക്കൾ ഉണ്ട്.