ആദ്യ ദിനം 294 കോടി ; ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു നേട്ടവുമായി അല്ലു മുന്നേറ്റം

അല്ലു അർജുന്റെ പുഷ്പ 2 : ദി റൂൾ ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു ചരിത്രമായി മാറിയിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 5ന് ആണ് റിലീസായത്. ആദ്യ ദിനം തന്നെ ലോകമെമ്പാടും 294 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ദിന കളക്ഷനെന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുകയാണ്.

രശ്മിക മന്ദാനയും ഫഹദ് ഫാസിലും ആണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്നത്. 2012ൽ ഇറങ്ങിയ പുഷ്പ :ദി റൈസ് എന്ന ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്. ഇന്ത്യയിൽ, ഹിന്ദി പതിപ്പ് മാത്രം 72 കോടി രൂപ നേടി, കൂടാതെ കേരളത്തിലെ ആദ്യ ദിന കളക്ഷനിൽ മലയാള സിനിമകളുടെ കളക്ഷൻ മറികടന്നു 6.35 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും പുഷ്പയാണ്. ഇതിനു മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഹുബലിയുടെ കളക്ഷൻ തകർത്താണ് അല്ലുവിന്റെ മുന്നേറ്റം. അന്താരാഷ്‌ട്ര തലത്തിലും ചിത്രം ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles
Next Story