369 ഗാരേജിൽ നിന്ന് തെലുങ്ക് സിനിമയിലേക്ക് എത്തിയ താരം; ലക്കി ഭാസ്കറിലെ കാറിനെ പറ്റി ദുൽഖർ സൽമാൻ.
കേരളത്തിൽ 369 എന്ന നമ്പറിന് ഒരു പ്രേത്യേക ഫാൻ ബേസ് ഉണ്ട്. ആ നമ്പർ മമ്മൂട്ടിയുടെയെന്നു എല്ലാ മലയാളികൾക്കും സുപരിചിതവുമാണ്. മമ്മൂട്ടിക്ക് കാറുകളോടുള്ള അതെ താല്പര്യം തന്നെയാണ് മകൻ ദുൽഖർ സൽമാനും. 369 ഗ്യാരേജിലുള്ള കാർ കളക്ഷൻ സാമൂഹ്യമാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്. പുത്തൻ കാറുകളെപോലെ തന്നെ വിന്റജ് കറുകളോടും ഇരുവർക്കുമുള്ള താല്പര്യം വലുതാണ്. സിനിമകളിലും ഇരുവരും ഉപയോഗിക്കുന്ന കാറുകളുടെ വിശേഷങ്ങളും വൈറൽ ആകുന്ന വാർത്തയാണ്. ഇപ്പോൾ ദുൽഖറിന്റെ പുതിയ തെലുങ്ക് ഹിറ്റ് ചിത്രമായ ലക്കി ഭാസ്കറിലെ കാർ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. .എന്നാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കാർ തന്റെ സ്വന്തമാണെന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിലെ ചുവന്ന നിസ്സാൻ പെട്രോൾ ആണ് 369 ഗാരേജിൽ നിന്ന് തെലുങ്ക് സിനിമയിലേക്ക് എത്തിയ താരം. പീരിയോഡിക് ചിത്രമായത്കൊണ്ട് തന്നെ വിന്റജ് കാറുകളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിൽ വിന്റജ് കാറുകൾ വേണ്ടി വരുന്നതിനാൽ എല്ലാം പുനർനിർമ്മിക്കേണ്ടതായി വന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം വണ്ടികൾ ഒന്നും തന്നെ പെട്ടന്ന് ലഭ്യമായിരുന്നില്ല. അപ്പോഴാണ് സംവിധായകൻ വെങ്കി അറ്റലൂരി ദുൽഖറിനോട് തന്റെ കാറുകൾ ആവിശ്യപെടുന്നത്. ഉടൻ തന്നെ ദുൽഖർ സമ്മതിക്കുകയും ചിത്രീകരണത്തിനായി കാർ നൽകുകയുമായിരുന്നു. ഒട്ടും താമസമില്ലാതെ തന്നെ തന്റെ വണ്ടിയുടെ പണികൾ പൂർത്തിയായെന്നും ചിത്രീകരത്തിനു കൊടുക്കാൻ സാധിച്ചെന്നും ദുൽഖർ ഒരു അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുന്നു.