4 വർഷത്തെ പ്രണയം വെറും "ടൈംപാസ്", ഒടുവിൽ കാമുകിയുടെ കൂട്ടുകാരിയുമായി വിവാഹം ; പ്രതികരിച്ച നടി താര സുതാരിയയുടെ അമ്മ

അടുത്തിടെ ബോളിവുഡിൽ ഏറ്റവും വിവാദമായ ഒന്നായിരുന്നു നടി താര സുതാരിയയും കാമുകൻ ആധാർ ജെയിനും തമ്മിലുള്ള വേർപിരിയൽ. അതിനു ശേഷം ആധാർ ജെയിൻ കൂട്ടുകാരി അലേഖ അദ്വാനിയും തമ്മിലുള്ള വിവാഹം വളരെ വിവാദമായിരുന്നു. താരയുമായുള്ള 4 വർഷത്തെ പ്രണയത്തിനു ശേഷമാണ് ആധാർ ജെയിൻ താരയുടെ കൂട്ടുകാരിയായ അലേഖ അദ്വാനിയെ വിവാഹം ചെയ്തത്. വളരെക്കാലമായി ഡേറ്റിംഗ് നടത്തിയ ശേഷം താരത്തെ ഉപേക്ഷിച്ച ആധാർ ജെയിൻ വിവാഹ വേളയിൽ തന്റെ മുൻ പ്രണയത്തിനെ '' ടൈംപാസ്'' എന്ന് പറഞ്ഞത് എപ്പോൾ കൂടുതൽ വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിമർശങ്ങൾ ആണ് ആധാർ ജെയിൻ നേരിടുന്നത്. താരയ്ക്ക് അനുകൂലമായി ആണ് കമെന്റുകൾ എത്തുന്നത്.
വിവാഹ ആഘോഷങ്ങൾക്കിടയിൽ തൻ്റെ പ്രസംഗത്തിനിടെ ജെയിൻ നടത്തിയ ഒരു അഭിപ്രായം താര സുതാരിയെ വേദനിപ്പിക്കുന്നത്. അലേഖയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് താൻ "ടൈംപാസ്" ചെയ്തിരുന്നതായി ആണ് പറഞ്ഞത്.
ഇതിൽ താര സുതാരിയയുടെ അമ്മ ടീന സുതാരിയ പ്രതികരിച്ചിരിക്കുകയാണ്. "നിങ്ങളുടെ കാമുകൻ/ഭർത്താവ് എപ്പോഴെങ്കിലും നിങ്ങളോട് അപമര്യാദയായി അല്ലെങ്കിൽ അനാദരവ് കാണിക്കുന്ന എന്തെങ്കിലും പറഞ്ഞാൽ, അത് ഒരു കടലാസിൽ എഴുതാൻ അവനോട് പറയുക, അവൻ്റെ കാറിൽ കയറി, ഡ്രൈവ് ചെയ്ത് അമ്മയെ ഏൽപ്പിക്കുക, അല്ലെങ്കിൽ അത് അവൻ്റെ മകളെ ഏൽപ്പിക്കുക. അയാൾക്ക് അത് അമ്മയോട് പറയാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മറ്റൊരു പുരുഷനോട് അത് പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവൻ അത് തൻ്റെ മകളോട് പറയണം."എന്നാണ് സംഭവത്തിൽ പ്രതികരിച്ചു ടീന സുതാരിയ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
താര സുതാരിയയും ആദർ ജെയിനും 4 വർഷമായി പ്രണയ ബന്ധത്തിലായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സ്വകാര്യത പുലർത്തിയെങ്കിലും, പൊതുപരിപാടികളിൽ നിന്ന്, പ്രത്യേകിച്ച് കുടുംബപരിപാടികളിൽ അവർ പങ്കെടുത്തിരുന്നു. താര പലപ്പോഴും കപൂർ ഫാമിലി ഡിന്നറുകളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് കാണാമായിരുന്നു. ഇരുവരും ഉടനടി വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിച്ചെങ്കിലും ഒടുവിൽ കാരണം വെളിപ്പെടുത്താതെ ഇരുവരും പിരിയുകയായിരുന്നു.