2 ആഴ്ചകൊണ്ട് 45 കോടി ; മൂന്നാം വാരത്തിൽ 192 തീയേറ്ററുകളിൽ പ്രദർശനം തുടർന്ന് നസ്രിയ -ബേസിൽ ചിത്രം സൂക്ഷ്മദർശിനി

എം സി ജിതിന്റെ സംവിധാനത്തിൽ നസ്രിയ -ബേസിൽ കോമ്പൊയിൽ അടുത്തിടെ തിയേറ്ററിൽ ഇറങ്ങിയ ചിത്രമാണ് 'സൂക്ഷമദർശിനി'. ഫാമിലി ത്രില്ലറായ തിയേറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രയവുമായി ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആണ്.

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 45 കോടിയിലേക്ക് നേടിയിരിക്കുകയാണ് .ഇന്ത്യയിലുടനീളം 25 കോടിയും വിദേശത്ത് 19 കോടിയും നേടി, ആഗോളതലത്തിൽ 44 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.മൂന്നാം വാരത്തിലേക്ക് എത്തിയപ്പോൾ 16 തിയേറ്ററുകളിൽ കൂടി ചിത്രം പ്രദർശനത്തിനെത്തിയിരിക്കുകയാണ്. 176 തിയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നത്. ഇപ്പോൾ മൂന്നാം വാരത്തിൽ 192 സെന്‍ററുകളിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

നവംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത ദിവസം മുതൽ ഹോബ്സ് ഫുൾ ഷോ ആയ ചിത്രത്തിന് ലഭിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരുവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ അപ്രധീക്ഷിതമായി ഒരു സംഭവം ഉണ്ടാകുന്നു. ചില സർപ്രൈസുകളും ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിപ്പുണ്ട്. വളരെ രസകരമായാണ് ചിത്രത്തിൽ എല്ലാവരും തന്നെ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിൽ അടുത്തിടെ എത്രയും മികച്ച ഒരു ത്രില്ലെർ ചിത്രം എത്തിയിട്ടില്ല. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

2018 ൽ നോൺസെൻസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് എം സി ജിതിൻ മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ആ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും പരാജയമായിരുന്നു.നാല് വർഷത്തിന് ശേഷം നസ്രിയ നസീം മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് സൂക്ഷ്മദർശിനി.

Related Articles
Next Story