55മത് ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമയിലേക്ക് ചാത്തനൊപ്പം മഞ്ഞുമേൽ ബോയിസും, ആടുജീവിതവും , ലെവൽ ക്രോസ്സും

തമിഴിൽ നിന്ന് കാർത്തിക്ക് സുബ്ബരാജിന്റെ ജിഗർതണ്ട ഡബിൾ X ,തെലുങ്കിൽ നിന്ന് ഹിറ്റ് ചിത്രമായ കൽക്കി 2898 എഡി എന്നിവയും പനോരമ വിഭാഗത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

55മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരികിക്കെ ഇന്ത്യൻ പനോരമ വിഭാഗത്തിലേയ്ക്ക് മലയാളത്തിൽ നിന്ന് 4 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭാരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 2024ലിന്റെ ഏറ്റവും മികച്ച ഹൊറർ ചിത്രമായ ബ്രഹ്മയുഗം , ബ്ലെസ്സിയുടെ സംവിധാനത്തിൽ പ്രത്വിരാജ് സുകുമാരൻ നായകനായ ആട് ജീവിതം , ചിദംബരത്തിന്റെ സംവിധാനത്തിൽ രാജ്യത്തുടനീളം നിരൂപക പ്രശംസ നേടിയ സർവൈവൽ ത്രില്ലെർ മഞ്ഞുമേൽ ബോയ്സ് , നവാഗതനായ അഫ്രാസ് അയൂബ് രചനയും സംവിധാനവും നിർവഹിച്ച് ആസിഫ് അലി അമല പോൾ , ഷറഫുദീൻ എന്നിവർ അഭിനയിച്ച സൈക്കോളജിക്കൽ ത്രില്ലെർ ലെവൽ ക്രോസ്സ് എന്നിവയാണ് മലയളത്തിന്റെ അഭിമാന നിമിഷമായി മാറിയ ചിത്രങ്ങൾ. ഇന്ത്യൻ പനോരമയിൽ 25 ചിത്രങ്ങളിൽ ആണ് പ്രേദർശിപ്പിക്കുക. അതിൽ അഞ്ച് മുഖ്യധാരാ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളുമായിരിക്കും ഉൾപ്പെടുക. മഞ്ഞുമേൽ ബോയ്സ് മുഖ്യധാര ചിത്രങ്ങളുടെ ക്യാറ്റഗറിയിലായിരിക്കും മത്സരിക്കുക. ഫീച്ചർ ഫിലിമിന്റെ വിഭാഗത്തിലാണ് ബ്രഹ്മയുഗവും, ആടുജീവിതവും ലെവൽ ക്രോസ്സും ഇടംപിടിച്ചത്. അതെ സമയം തമിഴിൽ നിന്ന് കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ജിഗർതണ്ട ഡബിൾ സ് തെലുങ്കിൽ നിന്ന് ഹിറ്റ് ചിത്രമായ കൽക്കി 2898 എഡി എന്നിവയും പനോരമ വിഭാഗത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി രൺദീപ് ഹൂഡയുടെ സംവിധാനത്തിൽ ഒരുക്കിയ ഹിന്ദി ചിത്രം സ്വാതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കും . ചിത്രം ഈ വർഷം മാർച്ചിൽ ഹിന്ദിയിലും മറാത്തിയിലും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് രൺദീപ് ഹൂഡ തന്നെയാണ്.


384 എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഫീച്ചർ ഫിലിമിൽ കെരെബെത്തെ (കന്നഡ), ഓങ്കോ കി കോത്തിൻ (ബംഗാളി), കാർകെൻ (ഗാരോ), ആർട്ടിക്കിൾ 370 (ഹിന്ദി), ശ്രീകാന്ത് (ഹിന്ദി), റാവ് സാഹേബ് (മറാത്തി), , 35 ചിന്ന കഥ കാട് (തെലുങ്ക്). കൂടാതെ, അഞ്ച് മുഖ്യധാരാ ചിത്രങ്ങൾ ആയി തിരഞ്ഞെടുത്തത് കർഖാനു (ഗുജറാത്തി), 12th ഫെയിൽ (ഹിന്ദി), സ്വർഗരത് (ആസാമീസ്),ലഡാക്കി ഭാഷാ ചിത്രമായ ഘർ ജൈസ കുച്ച്‌വാണ് മേളയിലെ ആദ്യ നോൺ ഫീച്ചർ ഫിലിം. 6-എ ആകാശ് ഗംഗ (ഹിന്ദി), അമ്മയുടെ അഭിമാനം (തമിഴ്), ബട്ടോ കാ ബുൽബുല (ഹരിയാൻവി), ചാഞ്ചിസോവ (ഗാരോ), ഫ്ലാൻഡേഴ്‌സ് ഡി സമീൻ വിച്ച് (പഞ്ചാബി), ഗൂഗിൾ മാട്രിമോണി (ഇംഗ്ലീഷ്) എന്നിവയാണ് മറ്റ് പ്രേദര്ശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ . മൊത്തം 262 നോൺ ഫീച്ചർ സിനിമകൾ ആണ് ഫെസ്റ്റിവലിൽ പരിഗണിച്ചിരിക്കുന്നത്. സിനിമാ ലോകത്തെ പ്രമുഖരാണ് തിരഞ്ഞെടുപ്പ് ചിത്രങ്ങളുടെ നടത്തുന്നത്. ഫീച്ചർ ഫിലിമിനായുള്ള 12 അംഗ ജൂറിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയും പ്രശസ്ത നടൻ മനോജ് ജോഷിയും ഉൾപ്പെടുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗം ജൂറിയിൽ ആറ് അംഗങ്ങളും പ്രശസ്ത ഡോക്യുമെൻ്ററിയും വന്യജീവി ചലച്ചിത്ര സംവിധായകനുമായ സുബ്ബയ്യ നല്ലമുത്തു ചെയർപേഴ്‌സൺ ആണ്.

ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും ഒപ്പം ഇന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി IFFI ഭാഗമായി 1978 ൽ ആണ് ഇന്ത്യൻ പനോരമ തുടങ്ങുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സംസ്ഥാന സർക്കാരുമായി സഹകരിച്ച് 2024 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ IFFI നടക്കും.

Related Articles
Next Story