68-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്തിൻ്റെ മൂന്ന് പുരസ്കാരങ്ങൾ കരസ്ഥമാക്കി ന്നാ താൻ കേസ് കൊട്

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനേതാക്കൾക്കുള്ള 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് മൂന്ന് പുരസ്കാരങ്ങൾ ന്നാ താൻ കേസ് കൊട് സ്വന്തമാക്കി. മികച്ച നടനായി കുഞ്ചാക്കോ ബോബനും നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ അർഹനായി. മികച്ച ചിത്രവും ന്നാ താൻ കേസ് കൊട് തന്നെയാണ്.

'അറിയിപ്പ്' മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്കാരം ലഭിച്ചത്.

തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം 'പൊന്നിയിൻ സെൽവൻ'. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.

തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു

മികച്ച സംവിധായകൻ (തെലുങ്ക്) - എസ് എസ് രാജമൗലി (ആ‍ർ ആ‍ർ ആ‍ർ)

മികച്ച സംവിധായകൻ (തമിഴ്) - മണിരത്നം (പൊന്നിയിൻ സെൽവൻ)

മികച്ച സംവിധായകൻ (കന്നഡ) - കിരൺ രാജ് കെ (777 ചാ‍ർളി)

മികച്ച നടൻ (കന്നഡ) - റിഷബ് ഷെട്ടി (കാന്താര)

മികച്ച ​ഗാന രചയിതാവ് (തെലുങ്ക്) - ശ്രീ വെണ്ണല സീതാരാമ ശാസ്ത്രി (സീതാ രാമം)

മികച്ച സഹനടി (തെലുങ്ക്) - നന്ദിക ദാസ് (വിരാട പ‍ർവ്വം)

മികച്ച സഹനടി (തമിഴ്) - ഉർവ്വശി (വീട്ടില വിശേഷം‌)

മികച്ച സഹനടൻ (തമിഴ്) - കാളി വെങ്കട് (​ഗാ‍ർ​ഗി)

മികച്ച സഹനടൻ (തെലുങ്ക്) - റാണ ദ​ഗ്​ഗുബാട്ടി (ഭീംല നായക്)

നിരൂപക പ്രശംസ നേടിയ ചിത്രം (തെലുങ്ക്) - സീതാരാമം

നിരൂപക പ്രശംസ നേടിയ ചിത്രം (മലയാളം) - അറിയിപ്പ്

നിരൂപക പ്രശംസ നേടിയ ചിത്രം (തമിഴ്) - കടൈസി വിവസായി

നിരൂപക പ്രശംസ നേടിയ നടൻ (തമിഴ്) - ധനുഷ് (തിരുചിട്രമ്പലം), മാധവൻ (റോക്‌ട്രി)

നിരൂപക പ്രശംസ നേടിയ നടൻ (തെലുങ്ക്) - ദുൽഖ‍ർ സൽമാൻ (സീതാരാമം)

നിരൂപക പ്രശംസ നേടിയ നടൻ (മലയാളം) - അലൻസിയ‍ർ (അപ്പൻ)

നിരൂപക പ്രശംസ നേടിയ നടൻ (കന്നഡ) - നവീൻ ശങ്ക‍ർ (ധരണി മണ്ഡല മധ്യദോലഗേ)‌‌

നിരൂപക പ്രശംസ നേടിയ നടി (തെലുങ്ക്) - സായി പല്ലവി (വിരാട പർവ്വം)

നിരൂപക പ്രശംസ നേടിയ നടി (തമിഴ്) - നിത്യ മേനോൻ (തിരുച്ചിട്രമ്പലം)

നിരൂപക പ്രശംസ നേടിയ നടി (കന്നഡ) - സപ്തമി ​ഗൗഡ (കാന്താര)

Related Articles
Next Story