കാതൽ, നൻപകൽ നേരത്ത് മയക്കം, നേര്; 69-ാമത് ശോഭ ഫിലിംഫെയർ അവാർഡ്‌ നോമിനേഷനുകൾ പ്രഖ്യാപിച്ചു

69-ാമത് ശോഭ ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് 2024-നുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമയിലെ അതുല്യപ്രതിഭകളെ ആദരിക്കുകയാണ് ചടങ്ങിന്റെ ലക്ഷ്യം. ബംഗളൂരുവിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ അഭിനേതാക്കളായ മാളവിക മോഹനൻ, രുക്മിണി വാസന്ത്, ഫിലിംഫെയർ ചീഫ് എഡിറ്റർ ജിതേഷ് പിള്ള, ശോഭ ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ സുമീത് ചുങ്കറെ, കമാർ ഫിലിം ഫാക്ടറിയിലെ കമാർ ഡി എന്നിവർ ചേർന്ന് പുരസ്‌കാര ട്രോഫിയായ ബ്ലാക്ക് ലേഡിയെ അനാവരണം ചെയ്തു.

ഇന്ത്യൻ സിനിമയിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കലാചാതുര്യത്തിലൂടെയും അതുല്യമായ സർഗ്ഗാത്മകതയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിക്കുകയാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയെന്ന് ഇസഡ്എൻഎൽ ബിസിസിഎൽ ടിവി ആൻഡ് ഡിജിറ്റൽ നെറ്റ് വർക്ക് സിഇഒയും വേൾഡ് വൈഡ് മീഡിയ ഡയറക്ടറുമായ രോഹിത് ഗോപകുമാർ പറഞ്ഞു. അതുല്യരായ പ്രതിഭാകളുടേയും വ്യത്യസ്തമായ കഥപറച്ചിൽ രീതികളിലൂടെയും തെന്നിന്ത്യൻ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവരുന്ന ഈ കാലഘട്ടത്തിൽ ഫിലിംഫെയർ അവാർഡ്‌സ് സൗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫിലിംഫെയർ എഡിറ്റർ ഇൻ ചീഫ് ജിതേഷ് പിള്ള പറഞ്ഞു.

മലയാളം നോമിനേഷനുകൾ (2024)

മികച്ച ചിത്രം: ‌2018, ഇരട്ട, കാതൽ-ദ കോർ, നൻപകൽ നേരത്ത് മയക്കം, നേര്, പാച്ചുവും അത്ഭുത വിളക്കും, രോമാഞ്ചം,

മികച്ച സംവിധായകൻ: ജീത്തു ജോസഫ് (നേര്), ജിയോ ബേബി (കാതൽ-ദ കോർ), ജിത്തു മാധവൻ (രോമാഞ്ചം), ജൂഡ് ആന്റണി ജോസഫ് (2018), കൃഷ്ണന്ദ് (പുരുഷ പ്രേതം), ലിജോ ജോസ് പെല്ലിശ്ശേരി (നൻപകൽ നേരത്ത് മയക്കം), രോഹിത് എംജി കൃഷ്ണൻ (ഇരട്ട)

മികച്ച നടൻ: ബിജു മേനോൻ (തങ്കം), ജോജു ജോർജ്ജ് (ഇരട്ട), മമ്മൂട്ടി (കാതൽ-ദ കോർ) (നൻപകൽ നേരത്ത് മയക്കം), നിവിൻ പോളി (തുറമുഖം), പ്രശാന്ത് അലക്‌സാണ്ടർ (പുരുഷ പ്രേതം), ടൊവിനോ തോമസ് (2018)

മികച്ച നടി: അഞ്ജന ജയപ്രകാശ് (പാച്ചുവും അത്ഭുത വിളക്കും), ജ്യോതിക (കാതൽ-ദ കോർ), കല്യാണി പ്രിയദർശൻ (ശേഷം മൈക്കിൽ ഫാത്തിമ), ലെന (ആർട്ടിക്കിൾ 21), മഞ്ജു വാര്യർ (ആയിഷ),നവ്യ നായർ (ജാനകി ജാനേ), വിൻസി അലോഷ്യസ് (രേഖ)

മികച്ച സഹനടൻ: അർജുൻ അശോകൻ (രോമാഞ്ചം), ബിജു മേനോൻ (ഗരുഢൻ), ജഗദീഷ് (ഫാലിമി) (പുരുഷ പ്രേതം), സിദ്ദിഖ് (കൊറോണ പേപ്പേഴ്‌സ്), വിനീത് ശ്രീനിവാസൻ (തങ്കം), വിഷ്ണു അഗസ്ത്യ (ആർഡിഎക്‌സ്)

മികച്ച സഹനടി: അനശ്വര രാജൻ (നേര്) (പ്രണയവിലാസം), അശ്വതി (ആ 32 മുതൽ 44 വരെ), ദർശന രാജേന്ദ്രൻ (പുരുഷ പ്രേതം)

മഞ്ജു പിള്ള (ഫാലിമി), പൂർണ്ണിമ ഇന്ദ്രജിത്ത് (തുറമുഖം)

മികച്ച മ്യൂസിക് ആൽബം: ആയിഷ (എം ജയചന്ദ്രൻ), ജവാനും മുല്ലപ്പൂവും (4 മ്യൂസിക്‌സ്), മധുര മനോഹര മോഹം (ഹെഷാം അബ്ദുൾ വഹാബ്), മെഹ്ഫിൽ (ദീപൻകുരാൻ), പാച്ചുവും അത്ഭുത വിളക്കും (ജസ്റ്റിൻ പ്രഭാകരൻ), ആർഡിഎക്‌സ് (സാം സിഎസ്), സന്തോഷം(പി എസ് ജയഹരി)

മികച്ച ഗാനരചയിതാവ്: അൻവർ അലി (എന്നും എൻ കാവൽ- കാതൽ-ദ കോർ), ബി കെ ഹരിനാരായണൻ (ആയിഷ ആയിഷ - ആയിഷ), ബി കെ ഹരിനാരായണൻ (മുറ്റത്തെ മുല്ലത്തൈ- ജവാനും മുല്ലപ്പൂവും), മനു മഞ്ജിത്ത് (നിൻ കൂടെ ഞാൻ ഇല്ലയോ- പാച്ചുവും അത്ഭുത വിളക്കും), മുഹ്‌സിൻ പെരാരി (പുതുതായൊരിത്- ഇരട്ട), വിനായക് ശശികുമാർ (ജനുവരിയിലെ തേൻ- സന്തോഷം)

മികച്ച പിന്നണിഗായകൻ: അരവിന്ദ് വേണുഗോപാൽ(ഒരു നോക്കിൽ- മധുര മനോഹര മോഹം), കെ എസ് ഹരിശങ്കർ (ജനുവരിയിലെ തേൻ മഴ- സന്തോഷം),കപിൽ കപിലൻ (നീല നിലവേ- ആർഡിഎക്‌സ്), മധു ബാലകൃഷ്ണൻ (കാഞ്ചന കണ്ണെഴുതി- ഞാനും പിന്നൊരു ഞാനും), ഷഹ്ബാസ് അമൻ (പുതുതായൊരിത്- ഇരട്ട), സൂരജ് സന്തോഷ് (മായുന്നുവോ പകലേ- ജാനകി ജാനേ),വിജയ് യേശുദാസ് (ഒന്ന് തൊട്ടെ- ജവാനും മുല്ലപ്പൂവും)

മികച്ച പിന്നണിഗായിക: കെ എസ് ചിത്ര (ഈ മഴമുകിലോ- ജലധാര പമ്പ്‌സെറ്റ് സിൻസ് 1962) (മുറ്റത്തെ മുല്ല- ജവാനും മുല്ലപ്പൂവും), കാർത്തിക വിദ്യാനാഥൻ (നീയും ഞാനും- പഴഞ്ചൻ പ്രണയം), മധുവന്തി നാരായൺ (ചെമ്പരത്തി പൂ- ജാനകി ജാനേ), നക്ഷത്ര സന്തോഷ് (വിടാതെ വിചാരം- ഫീനിക്‌സ്), നിത്യാ മാമ്മൻ (മിഴിയോ നിറയെ- ഡിയർ വാപ്പി), ശ്രേയ ഘോഷാൽ (ആയിഷ ആയിഷ- ആയിഷ)

Related Articles
Next Story