7 വർഷത്തെ പ്രണയം ; ഒടുവിൽ വേർപിരിഞ്ഞു ബോളിവുഡ് താരങ്ങൾ.
നടൻ അർജുൻ കപൂറും മലൈക അറോറയും തമ്മിൽ 10 വയസ്സ് വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്.
നടി മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയ ബന്ധം വേർപെട്ടു . ബോളിവുഡ് താരങ്ങളായ ഇരുവരും 7 വർഷത്തെ പ്രണയ ബന്ധത്തിനൊടുവിലാണ് ഈ വേർപിരിയൽ . മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാനുമായുള്ള വിവാഹ ബന്ധം 2017ൽ വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു കുട്ടിയുമുണ്ട്. അതിനു ശേഷമായിരുന്നു അർജുൻ കപൂറുമായുള്ള പ്രണയം ആരംഭിച്ചത്. ഇരുവരും തമ്മിൽ 10 വയസ്സ് വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിലുള്ള പ്രണയം ബ്രേക്കപ്പിലേയ്ക്ക് എത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ശെരിയാണെന്നു സമ്മതിച്ചിരിക്കുകയാണ് അർജുൻ കപൂർ. തിങ്കളാഴ്ച മുംബൈ ശിവാജി പാർക്കിൽ രാഷ്ട്രീയ നേതാവ് രാജ് താക്കർ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ അർജുൻ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന തന്റെ ചിത്രമായ 'സിംഗം എഗെയ്ൻ' എന്ന ചിത്രത്തിൻ്റെ ടീമും അർജുനൊപ്പം പാർട്ടിയിൽ ഉണ്ടായിരുന്നു. പരിപാടിയിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ അർജുൻ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ അവർ മലൈക അറോറയുടെ പേര് ആവർത്തിച്ച് അലറി.അതിനു മറുപടിയായി അർജുൻ പുഞ്ചിരിച്ചുകൊണ്ട് ''ഇല്ല, ഞാൻ ഇപ്പോൾ അവിവാഹിതനാണ്. റിലാക്സ് ചെയ്യൂ'' എന്ന് പറയുകയായിരുന്നു.
2018-ലാണ് മലൈകയും അർജുനും ഡേറ്റിംഗ് ആരംഭിച്ചത്. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ പ്രണയിനിയുടെ അവധിക്കാലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളിൽ പരസ്പരം ആശംസിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണ് എന്ന തരത്തിലുള്ള സംശയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്നതോടെയാണ് പ്രണയ ബന്ധം പരസ്യമായത്. കഴിഞ്ഞ മാസം മലൈകയുടെ പിതാവ് അനിൽ മേത്തയുടെ മരണശേഷം അർജുൻ മലൈകയെ സന്ദർശിച്ചിരുന്നു.
അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, ദീപിക പദുക്കോൺ, കരീന കപൂർ എന്നിവരും അഭിനയിക്കുന്ന സിങ്കം എഗെയ്‌നിൽ ആണ് അർജുൻ കപൂർ അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രം. അർജുൻ ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കും എത്തുക . 2010ൽ സൂര്യ നായകനായ തമിഴ് ചിത്രം സിങ്കത്തിന്റെ ഹിന്ദി റീമേയ്ക്കായി എത്തിയ ചിത്രമാണ് അജയ് ദേവ്ഗൺ ,കാജൽ അഗർവാൾ ,പ്രകാശ് രാജ് സിംഗം.തുടർന്ന് 2014ൽ സിങ്കം റിട്ടേൺസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. രണ്ട് പ്രോജക്ടുകളും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. മൂന്നാം ഭാഗം ഈ ദീപാവലിക്ക് പുറത്തിറങ്ങും.