ഐശ്വര്യ റായിയുടെ കാറിനു പിന്നിൽ ബസ് ഇടിച്ചു

ബോളിവുഡ് തരാം ഐശ്വര്യ റായിയുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു. ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ (BEST) ബസ് താരത്തിന്റെ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. അപകടസമയത്ത് താരം കാറിനുള്ളിൽ ഇല്ലായിരുന്നെന്നും അപകടത്തിലാർക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമിതാഭ് ബച്ചന്റെ വസതിക്ക് സമീപത്തു വച്ചാണ് ബസ് കാറിലിടിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ കാറിനു വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ആപാദത്തിനു ശേഷം കാർ പ്രദേശത്തുനിന്ന് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബസ് കാറിന്റെ പിൻവശത്ത് ഇടിച്ചതിനെ തുടർന്ന് അമിതാഭ് ബച്ചന്റെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡ്രൈവന്‍ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് അമിതാഭ് ബച്ചന്റെ വസതിയിലെ ജീവക്കാര്‍ ഡ്രൈവറോട് ക്ഷമാപണം നടത്തിയതോടെ പ്രെശ്നം അവസാനിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭത്തിൽ പരാതി ലഭിക്കാത്തതിനെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.