ഗ്രാമി പുരസ്‌കാര വേദിയിൽ അന്തരിച്ച ലിയാം പെയ്‌നിന് ഹൃദയംഗമമായ ആദരവ്
വാഷിംഗ്ടൺ, ഡി.സി., ഫിലാഡൽഫിയ എന്നിവിടങ്ങളിൽ വിമാനാപകടങ്ങളിൽ മരിച്ചവർക്കും ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു
2025 ഗ്രാമി പുരസ്‌കാര വേദിയിൽ മുൻ വൺ ഡയറക്ഷൻ താരം ലിയാം പെയ്‌നിന് ഹൃദയംഗമമായ ആദരവ്. ഒക്ടോബറിൽ 31ന് ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ നിന്നും വീണ് ആണ് ലിയാം പെയ്‌ന് അന്ത്യം സംഭവിക്കുന്നത്. പുരസ്‌കാര ചടങ്ങിൻ്റെ "ഇൻ മെമ്മോറിയം" സെഗ്‌മെൻ്റിൽ ആണ് ലിയാം പെയ്‌നിന് സ്മരണയെ ആദരിച്ചത്.
വൺ ഡയറക്ഷനുമായുള്ള പെയ്ൻ്റെ യാത്ര, അവരുടെ ആദ്യകാല പ്രകടനങ്ങൾ മുതൽ അവരുടെ ആഗോള സൂപ്പർസ്റ്റാർഡം വരെ കാണിക്കുന്ന ക്ലിപ്പുകളുടെ ഒരു കൂട്ടത്തോടെയാണ് ആദരാഞ്ജലി ആരംഭിച്ചത്. ബാൻഡിൻ്റെ അവിശ്വസനീയമായ വിജയത്തെ പ്രതിഫലിപ്പിക്കുമ്പോൾ പെയ്ൻ്റെ ശബ്ദം അരങ്ങിൽ പ്രതിധ്വനിച്ചു.
ദൃശ്യങ്ങൾ പ്ലേ ചെയ്യുമ്പോൾ, കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ വേദിയിലെത്തി, "ഓൾ മൈ ലവ്" ഗാനം ആലപിച്ചു . വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആരാധകർ പ്രതികാരങ്ങളുമായി എത്തി. "ലിയാം പെയ്നിൻ്റെ ഗ്രാമി പുരസ്കാരം എന്നെന്നേക്കുമായി നിലനിൽക്കും എന്ന ഓർമ്മപ്പൂക്കൾ ആണ് ആരാധകർ കമന്റായി നൽകിയത്.
ഹാരി സ്റ്റൈൽസ്, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ, സെയ്ൻ മാലിക് എന്നിവരുൾപ്പെടെയുള്ള പെയ്ൻ്റെ മുൻ ബാൻഡ്‌മേറ്റ്‌സ് ചടങ്ങിൽ ഇല്ലായിരുന്നെങ്കിലും, നവംബറിൽ യുകെയിൽ നടന്ന ലിയാമിൻ്റെ ശവസംസ്‌കാര ചടങ്ങിൽ അവർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
ഗ്രാമിയിൽ ക്വിൻസി ബി ജോൺസിനെപ്പോലുള്ള മറ്റ് ഇതിഹാസങ്ങളെയും ചടങ്ങിൽ ആരാധരിച്ചിരുന്നു. വാഷിംഗ്ടൺ, ഡി.സി., ഫിലാഡൽഫിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ച ഒരുപാട് ആളുകളുടെ ജീവൻ അപഹരിച്ച വിമാനാപകടങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഗ്രാമി ഹോസ്റ്റ് ട്രെവർ നോഹ ഒരു നിമിഷം എടുക്കാൻ മറന്നില്ല.