ഹൃദയപൂർവ്വം ഒരു ഒരു ജന്മദിനം..പഴം പൊരി പങ്കുവച്ച് ജന്മദിനം ആഘോഷിച്ചു

മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന സിനിമയുടെ സെറ്റിൽ പഴംപൊരി മുറിച്ച് ജന്മദിനം ആഘോഷിച്ച് സംഗീത് പ്രതാപ്. സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ച മോഹൻ ലാലിനും സത്യൻ അന്തിക്കാടിനും ഒപ്പമുള്ള ചിത്രങ്ങൾ വലിയ ജനശ്രദ്ധ നേടി.
കേക്ക് എത്താൻ വൈകിയപോഴാണ് പകരം എത്തിയ പഴംപൊരി പങ്കുവച്ച് ജന്മദിനം ആഘോഷിച്ചുത് . "പഴം പൊരി അല്ലെ നല്ലതെ"ന്ന നിർദേശം വച്ചത് സത്യൻ അന്തിക്കാടാണ്. അത് കേട്ട് ഒരു പൊട്ടിച്ചിരിയോടെ ആണ് സെറ്റിലുള്ളവർ പഴംപൊരി പങ്കുവചുള്ള ജന്മദിനാഘോഷത്തിനൊപ്പം ചിത്രങ്ങളെടുത്തത്. ആഘോഷത്തിൽ പങ്കെടുത്ത് ലാലേട്ടൻ മടങ്ങിയതിനു പിന്നാലെ വൈകിയെത്തിയ കേക്ക് മുറിച്ച് സെറ്റിൽ ഉണ്ടായിരുന്നവർക്കും തന്റെ ഭാര്യക്കും ഒപ്പം വീണ്ടും താരം ജന്മദിനം ആഘോഷിച്ചു.
പ്രേമലുവിലെ അഭിനയത്തിന് ശേഷം അമൽ ഡേവിസായാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. അതിനു ശേഷം വാലൻറ്റൈൻസ് ദിനത്തിൽ റിലീസായ ബ്രോമാൻസിലും തരാം നിര സാന്നിധ്യമാണ്. അമൽ ഡേവിസ് എന്ന ഐഡന്റിറ്റി ബ്രേക്ക് ചെയ്യണമെന്നതായിരുന്നു ബ്രോമാൻസിൽ തന്റെ ലക്ഷ്യമെന്ന് തരാം മുൻപ് പറഞ്ഞിട്ടുണ്ട്.
എന്തായാലും അമൽ ഡേവിസ്സായി പ്രേക്ഷകരെ ചിരിപ്പിച്ച സംഗീത് പ്രതാപിന് ബ്രോമാൻസിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
വിജയ ജോഡികളായ മോഹൻലാൽ സത്യൻ അന്തിക്കാട് കോംബോയുടെ 20 ആമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ്. അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുന്ന അനൂപ് സത്യനും അദ്ദേഹത്തിന്റെ മകനാണ്. 'നൈറ്റ്കോൾ' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.