എ പാൻ ഇന്ത്യൻ സ്റ്റോറി: ഈ മേളയുടെ സിനിമ

ഇത്തവണത്തെ ഐ എഫ് എഫ് കെയുടെ ജനപ്രീതിയേറിയ സിനിമയായി വി സി അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി മാറുന്നു. രണ്ടാം ദിനം കലാഭവൻ തിയറ്ററിൽ നിറഞ്ഞ സദസ്സിൽ നടന്ന ചിത്രത്തിൻ്റെ ആദ്യ പ്രദർശനത്തിന് ശേഷം ഗംഭീര കയ്യടികളോടെയാണ് കാണികൾ സിനിമയെ അംഗീകരിച്ചത്.കുടുംബ ബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയുന്ന എ പാൻ ഇന്ത്യൻ സ്റ്റോറിയിൽ ഭാര്യയും മകനും സഹോദരനുമുള്ള വീട്ടിൽ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവർത്തകൻ കുടുംബസമേതം വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പറയുന്നത്.

കുടുംബത്തിൽ സ്നേഹത്തിൻ്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രത്തിലെ പല സീനുകളും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിൽ പറഞ്ഞ ജെൻഡർ സമത്വത്തിൻ്റെ പ്രാധാന്യം ഈ ചിത്രത്തിലുണ്ട്. എങ്കിലും ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പുറത്ത് സന്തോഷത്തിന്‍റെ മുഖംമൂടിയിട്ട് പാട്രിയാര്‍ക്കിയും, അപരവിദ്വേഷവും എല്ലാം വാഴുന്ന ഒരു കുടുംബ പരിസരത്തെ ഒരു കഥയായി കണ്ടെത്തി മികച്ച രീതിയില്‍ ആവിഷ്കരിച്ചെന്ന് ചിത്രം കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

IFFK യിലെ ആദ്യ പ്രദർശനത്തിന് തന്നെ വലിയ സ്വീകാര്യത കിട്ടിയതിൽ ഏറെ ആഹ്ലാദമുണ്ടെന്നു സംവിധായകൻ വി സി അഭിലാഷ് പറയുന്നു. ഈ സിനിമയിൽ സംഭ വിക്കുന്നത് പോലെ എല്ലാ വീട്ടിലും നടക്കുന്നു എന്നു പറയാനാവില്ല. എന്നാൽ ഏത് കുടുംബത്തിലെയും ആളുകൾക്ക് മനസ്സിലാവുന്ന കഥയാണ്. ഇന്ത്യയിലെ ഏത് ഭാഷയിലും ഈ കഥ മനസ്സിലാവുമെന്നത് കൊണ്ടാണ് ഈ പേര് സിനിമയ്ക്ക് നൽകിയത്. വി സി അഭിലാഷ് പറഞ്ഞു.

ചിത്രത്തിൻ്റെ അടുത്ത പ്രദർശനങ്ങൾ ചൊവ്വാഴ്ചയും വ്യാഴാഴ്ച്ചയും ന്യൂ , ശ്രീ തിയറ്ററുകളിൽ നടക്കും.വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനകഥാപാത്രമാവുന്ന ഈ ചലച്ചിത്രം

നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത് ഫഹദ് സിദ്ദീഖും ഫയെസ് മുഹമ്മദും ചേർന്നാണ്. ധർമജൻ ബോൾഗാട്ടി, ഡാവിഞ്ചി സതീഷ്, ജോണി ആന്റണി, രമ്യ സുരേഷ്, ശൈലജ അമ്പു, ഫഹദ് സിദ്ദീഖ്, വിസ്മയ ശശികുമാർ, പർവർണ ദാസ്, റിതുപർണ, സതീഷ് കെ കുന്നത്ത്, സിറിൽ, വിജയനുണ്ണി, ധനുജ ചിത്ര, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എൽദോ ഐസക് ആണ്. വി സി അഭിലാഷിന്റെ വരികൾക്ക് ഭൂമി ഈണം പകർന്നിരിക്കുന്നു. PRO : ബിജിത്ത് വിജയൻ

Related Articles
Next Story