വെളുത്ത വസ്ത്രത്തിൽ ലളിതമായൊരു കീർത്തി ആന്റണി ക്രിസ്ത്യൻ വിവാഹം

നടി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹം നടന്നു. വെളുത്ത ഗൗണും ധരിച് പൂക്കളുമായി സിമ്പിൾ എലഗന്റ് ലുക്കിൽ ആണ് അച്ഛൻ സുരേഷ് കുമാറിന്റെ കൈപിടിച്ച് ക്രിസ്ത്യൻ വധുവായി കീർത്തി എത്തിയത്. വെള്ള സ്യുട്ടായിരുന്നു ആന്റണിയുടെ വേഷം. കീർത്തി തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. "#ForTheLoveOfNyke" എന്ന അടിക്കുറിപ്പാണ് പോസ്റ്റിന് നൽകിയത്. ഇരുവരുടെയും വളർത്തുനായ നൈക്കും അവരുടെ ക്രിസ്ത്യൻ വിവാഹ വേളയിൽ പ്രത്യേകമായി വേഷം ധരിച്ചാണ് എത്തിയത്.

കഴിഞ്ഞ ദിവസം ഗോവയിൽ വെച്ച് ഇരുവരുടെയും ഹിന്ദു വിശ്വാസ പ്രകാരമുള്ള വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളായും മാത്രം പങ്കെടുത്ത ചടങ്ങുകളായിരുന്നു രണ്ടും. വിജയ്, തൃഷ, കല്യാണി പ്രിയദർശൻ, അറ്റ്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആണ് ആന്റണിയും കീർത്തിയും വിവാഹിതരാകുന്നത്. ബിസിനെസ്സുകാരനാണ് ആന്റണി തട്ടിൽ. അറ്റ്ലി നിർമ്മിക്കുന്ന വരുൺ ധവാൻ നായകനായ ബേബി ജോണിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് കീർത്തി സുരേഷ്.

Related Articles
Next Story