കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ .ദി ലൈഫ് ഓഫ് മാൻ ഗ്രോവ് തീയേറ്ററിലേക്ക്

ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം .

കാൻസർ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രം .എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഡിസംബർ മാസം തീയേറ്ററിലെത്തും.

കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമം. മാതാപിതാക്കൾ നഷ്ടപ്പെട്ട അഞ്ചു എന്ന കൊച്ചു പെൺകുട്ടി കാൻസർ ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ, അവൾ എഴുതുന്ന കൊച്ചു കൊച്ചു കഥകളിലും ചിത്രങ്ങളിലും ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും,പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും, അത് നട്ടു വളർത്തിയ ചാത്തനും, പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും, തന്റെ എല്ലാമെല്ലാമായ അച്ഛനും ,പ്രിയപ്പെട്ട കൂട്ടുകാരും,എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങൾ ആകുന്നു. ഗ്രാമത്തെ കുറിച്ചുള്ള അവളുടെ നിറമുള്ള ഓർമ്മകൾ, ക്യാൻസറിന്റെ കൊടിയ വേദനയിലും അവൾ എഴുതിയ ഈ പുസ്തകങ്ങൾപ്രസിദ്ധീകരിക്കുന്നതിലൂടെ ആണ് പുറംലോകം അറിയുന്നത്. കാൻസറിനെ അതിജീവിച്ച് അവൾ എഴുതിയ ഈ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ സാക്ഷ്യങ്ങൾ ആകുന്നു .

ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം . കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണിത്.

എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ , ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം - എൻ.എൻ.ബൈജു , ക്യാമറ - നിധിൻ തളിക്കുളം, എഡിറ്റിംഗ് - ജി.മുരളി, ഗാനങ്ങൾ - ഡി.ബി.അജിത്ത്, സംഗീതം - ജോസി ആലപ്പുഴ, കല-റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം - വിഷ്ണു രാജ്, മേക്കപ്പ് - ബിനോയ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ - സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടർ- ബ്ലസൻ എസ്, ഹരിത, വിനയ, സ്റ്റിൽ - മനു ശങ്കർ, പി.ആർ.ഒ - അയ്മനം സാജൻ

സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ,നസീർ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.

Related Articles
Next Story