ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിൽ പുത്തൻ കോൺസെപ്റ്റിൽ ഷാജിപാപ്പനും പിള്ളേരും എത്തുന്നു.
സംവിധായൻ മിഥുൻ മാനുവൽ തോമസ് തുറന്നു പറയുന്നു
![ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിൽ പുത്തൻ കോൺസെപ്റ്റിൽ ഷാജിപാപ്പനും പിള്ളേരും എത്തുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിൽ പുത്തൻ കോൺസെപ്റ്റിൽ ഷാജിപാപ്പനും പിള്ളേരും എത്തുന്നു.](https://www.vellinakshatram.com/h-upload/2025/01/29/469323-january-29.webp)
ഒരു ചിത്രത്തിൻറെ തുടർഭാഗങ്ങൾ പ്രേക്ഷകർ അത്രയധികം ആഗ്രഹിക്കണമെങ്കിൽ അതിന്ററെ ആദ്യ ഭാഗങ്ങൾ അതി ഗംഭീരങ്ങളായിരിക്കണം. പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന എന്തെങ്കിലും ഘടകങ്ങൾ അതിലുണ്ടാകണം. അങ്ങനെ ഒരു കോമഡി ആക്ഷൻ എന്റെർറ്റൈനറായെത്തി പ്രേക്ഷകരുടെ ഫേവറൈറ് ലിസ്റ്റിൽ ഇടം നേടിയ ചിത്രമാണ് 'ആട് ഒരു ഭീകര ജീവിയാണ്'. അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ആടിന്റെ മൂന്നാം ഭാഗത്തെ കുറിച്ചു സംസാരിക്കുകയാണ്ചിത്രത്തിൻറെ സംവിധായകനായ മിഥുൻ മാനുവൽ തോമസ്. ഒരു വലിയ സിനമായായി തന്നെ തന്നെ 'ആട് 3' തിയേറ്ററിൽ എത്തിക്കുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നിലവിലെ സാങ്കേതിക വിദ്യകളും മാറ്റങ്ങളുമൊക്കെ പരീക്ഷിച്ചുകൊണ്ടു ഒരു പുതിയ കോൺസെപ്റ്റ് കൊണ്ടുവരാനാകുമെയെന്നാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആരും പ്രതീക്ഷിക്കാത്തതും ആളുകൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു മേജർ ഴോണർ ഷിഫ്റ്റ് ചിത്രത്തിൽ പരീക്ഷിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
ജയസൂര്യക്ക് മലയാളികളുടെ ഇടയിൽ ഒരു പ്രത്യേക ഫാൻ ബേസുള്ള കഥാപാത്രമാണ് ഷാജി പാപ്പൻ . ഒരു കോമഡി ആക്ഷൻ ചിത്രമായ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഷാജി പാപ്പനും അയാളുടെ ഗാങ്ങും ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു . മിഥുൻ മാനുവൽ ആദ്യമായി സംവിധാനം ചെയ്ത് ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിരുന്നു. പരാജയത്തിന് ശേഷം ഇറങ്ങിയ ഡി വി ഡി റിലീസായതോടെയാണ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കാൻ തുടങ്ങിയത്. അതുകൊണ്ടു തന്നെ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകർ ആഘോഷമാക്കി. രണ്ടാം ഭാഗവും സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ഒരു വിജയ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നതും അത് വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പരാജയചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ വൻ വിജയമാകുന്നത് ഒരു ചരിത്രം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ആടിന്റെ മുന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പും ആ വിജയത്തിൽ തുടങ്ങി. ഇപ്പൊൾ ചിത്രത്തിൻറെ മൂന്നാം ഭാഗത്തെ കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുറന്ന് സംസാരിക്കുന്നത്.
'നമ്മൾ കണ്ടിട്ടില്ലാത്ത സിനിമകൾ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ ഫിലിം മേക്കേഴ്‌സ് ശ്രമിക്കുന്നത്. ഇനി ഇറങ്ങാൻ പോകുന്ന സിനിമ നോക്കിയാൽ, കഴിഞ്ഞ ദിവസം എമ്പുരാന്റെ ടീസർ വന്നല്ലോ. നമ്മൾ കണ്ടിട്ടില്ലാത്ത അത്രയും വലിയ ക്യാൻവാസിലാണ് ആ സിനിമ വരുന്നത്. ഇതുവരെ കാണാത്തത് കാണിച്ചു കൊടുക്കാനായി ഇപ്പോൾ നല്ല ടെക്നോളോജിയുണ്ട്. ആ ടെക്നോളജിയൊക്കെ നമുക്ക് അഫോർഡബിളുമാണ്. ആട് 3 അൽപ്പം കൂടെയല്ല , ഒരുപാട് വലിയ സിനിമ ആയിട്ടാണ് വരുന്നത്. അതിനകത്ത് സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളും പരീക്ഷണങ്ങളും പുതിയ സങ്കേതങ്ങളും പരിശോധിക്കുന്നുണ്ട്. നിങ്ങൾ പ്രതീക്ഷിക്കാത്ത , അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു മേജർ ഴോണർ ഷിഫ്റ്റ് നമ്മൾ ആടിൽ ചെയ്യുന്നുണ്ട്.
ഇങ്ങനെ പറഞ്ഞുകൊണ്ട് ചിത്രത്തിൽ പ്രതീക്ഷിക്കാൻ കുറച്ചധികമുണ്ടെന്ന് ഉറപ്പു നൽകുകയാണ് സംവിധായകൻ . ഇനി ഒരു പ്രേക്ഷകനിന്ന നിലയിൽ നമുക്കും കാത്തിരിക്കാം . നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ ചലച്ചിത്ര പരീക്ഷണങ്ങളിൽ ഒരുങ്ങുന്ന ആടിന്റെ മൂന്നാം ഭാഗത്തിനായി. സംവിധായകന്റെ വാക്കുകളിൽ പറഞ്ഞാൽ അൽപ്പം കൂടെയല്ല, ഒരു വലിയ സിനിമക്ക് വേണ്ടിയാണ് ആ കാത്തിരിപ്പ്.