പുഷ്പ 2 പ്രിവ്യു ഷോയ്ക്കിടെ ഉണ്ടായ അപകടം : അല്ലു അർജുനെതിരെ സെക്ഷൻ 105,118 എന്നി വകുപ്പുകൾ പ്രകാരം കേസ് എടുത്ത് ഹൈദരാബാദ് പോലീസ്

നടൻ അല്ലു അർജുനെതിരെ വലിയ വിമർശങ്ങൾ അപകടത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരിന്നിരുന്നു

പുഷ്പ 2 ന്റെ പ്രിവ്യു ഷോയ്ക്കിടെ ഹൈദരാബാദിലെ തിയേറ്ററിൽ ഉണ്ടായ അപകടത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുത്ത് ഹൈദരാബാദ് പോലീസ്.ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പയുടെ 2 ന്റെ പ്രിവ്യു ഷോ നടന്നിരുന്നു. ആരാധകരുടെ വലിയ ആഘോഷപരിപാടികളും തിയേറ്റർ പരിസരത്ത് ഉണ്ടായിരുന്നു. എന്നാൽ അവിടേയ്ക്ക് നടൻ അല്ലു അർജുനും സംവിധായകൻ സുകുമാറും എത്തുന്നു എന്നുള്ള വാർത്ത ലഭിച്ചതോടെ കൂടുതൽ ആളുകൾ താരത്തെ കാണാനായി എത്തുകയും, തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ രേവതി എന്ന സ്ത്രീ മരിക്കുകയുമായിരുന്നു. അവരുടെ 13 വയസ്സുകാരൻ മകൻ അടകക്ക് രണ്ടു പേർക്ക് ഗുരുതരമായി പരുക്ക് സംഭവിച്ചിരുന്നു. ഈ കാരണത്തിൽ ആണ് പുഷ്പ 2 ന്റെ അണിയറ പ്രവർത്തകർക്കും ,നടൻ അല്ലു അർജുനും, സന്ധ്യ തിയേറ്റർ ഉടമയ്ക്കും,അല്ലു അർജുന്റെ സെക്യൂരിറ്റി ടീമിനും എതിരെ BNS സെക്ഷൻ 105( കൊലപാതകമല്ലാത്ത നരഹത്യ ),118 (പരുക്ക് ഉണ്ടാക്കിയതിനുള്ള ശിക്ഷ ) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി സെൻട്രൽ സോൺ ഡിസിപി ആകാംഷ യാദവ് അറിയിച്ചു.

ദിൽസുഖ് നഗറിൽ താമസിക്കുന്ന രേവതി, തന്റെ ഭർത്താവിനും 2 കുട്ടികൾക്കും ഒപ്പമായിരുന്നു പുഷ്പ 2ന്റെ പ്രിവ്യു ഷോ കാണാൻ എത്തിയത്. മകൻ ശ്രീ തേജ് വലിയൊരു അല്ലു അർജുൻ ആരാധകനായിരുന്നു. രാത്രി 10:30 കൂടിയായിരുന്നു അപകടം ഉണ്ടായത്. അല്ലു അർജുൻ വരുന്നു എന്ന് അറിഞ്ഞതോടെ ആളുകൾ തിക്കും തിരക്കും ഉണ്ടാക്കി. പോലീസ് തിരക്ക് ഒഴിവാക്കാൻ സ്രെമിച്ചെങ്കിലും ജനത്തിരക്ക് കൂടുതൽ ആയിരുന്നു. വീണു കിടന്ന രേവതിക്ക് ഉടൻ തന്നെ പോലീസ് സി പി ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

'തിയേറ്ററിൽ താരം എത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് ഒഴിക്കാൻ വേണ്ട സുരക്ഷാ സജ്ജീകരണങ്ങൾ ഒന്നും തന്നെ തിയേറ്റർ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. കൂടാതെ താരവും ചിത്രത്തിന്റെ ടീമും എത്തിയാൽ അവർക്കായി പ്രേത്യേക പ്രവേശനമോ എക്സിസ്റ്റോ ഉണ്ടായിരുന്നില്ല. കൂടാതെ അല്ലു അർജുൻ എത്തിയപ്പോൾ താരത്തിന്റെ കൂടെ തീയേറ്ററിന് ഉള്ളിലേയ്ക്ക് കേറാൻ ശ്രെമിച്ചവരെ താരത്തിന്റെ സെക്യൂരിറ്റി ടീം തടഞ്ഞിരുന്നു. ഇവർ തള്ളിയതോടെ സ്ഥിതി കൂടുതൽ വഷളായെന്നും ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

അതേസമയം നടൻ അല്ലു അർജുനെതിരെ വലിയ വിമർശങ്ങൾ അപകടത്തെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരിന്നിരുന്നു. ഇത്രെയും തിരക്കുള്ള ഒരു സാഹചര്യത്തിൽ ഇതിനാണ് തീയേറ്ററിൽ പോയത് എന്നതായിരുന്നു വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.

Related Articles
Next Story