റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത് കുമാറിന് കാർ അപകടം
അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു
തമിഴ് നടൻ അജിത കുമാറിന് കാർ റേസിങ്ങിനിടെ അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. അപകടത്തിൽ നടന് വലിയ പരിക്കുകളൊന്നും ഇല്ല. അടുത്തായി റേസർ 24H ദുബായ് 2025 എൻഡുറൻസ് റേസിനായി തയ്യാറെടുക്കുകയാണ് അജിത്. ഇതിന്റെ പരിശീലന സെഷനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പെടുമ്പോള്‍ അജിത്തിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആയിരുന്നു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ സംരക്ഷണ ഭിത്തിയിൽ ഇടിച്ച അജിത്തിന്റെ കാര് നിയന്ത്രണം വിട്ട് കറങ്ങുന്നത് കാണാം. 7 തവണയോളം കറങ്ങി നിന്ന കാറിൽ നിന്നും അത്ഭുതകമായി രക്ഷപെട്ട അജിത് കുമാറിനെ ഉടൻ തന്നെ ആംബുലൻസ് എത്തുകയും ചികിത്സ നൽകുന്നതും ദൃശ്യത്തിലൂടെ കാണാൻ കഴിയും. വീഡിയോ പുറത്തു വന്നതോടെ താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആരാധകര്‍ ആശങ്കയിലാണ് . എന്നാൽ അപകടത്തിൽ താരത്തിന് പരുക്കുകൾ ഒന്നും തന്നെയില്ലായെന്നും, ഇന്ന് തന്നെ പരിശീലനം തുടരുമെന്നും അജിത്തിന്റെ മാനേജർ അറിയിച്ചു.
025 ജനുവരി 11 മുതൽ 2025 ജനുവരി 12 വരെ നടക്കാനിരിക്കുന്ന 24H ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ അജിത് കുമാർ പങ്കെടുക്കുന്നുണ്ട് . അജിത്താണ് ടീമിനെ നയിക്കുന്നത്. റേസർമാരായ ഫാബിയൻ ഡഫിയൂക്‌സ്, മാത്യു ഡെട്രി, കാമറൂൺ മക്ലിയോഡ് എന്നിവരും അദ്ദേഹത്തിൻ്റെ ടീമംഗങ്ങളിൽ ഉൾപ്പെടുന്നു.ഇന്നലെ മുതലാണ് റേസിങ്ങിനായുള്ള പരിശീലനം റേസിംഗ് ക്രൂ ആരംഭിച്ചത്.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി ആണ് റിലീസിനൊരുങ്ങുന്നു അജിത് ചിത്രം. ഈ വര്ഷം പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് അറിയിച്ചെങ്കിലും , റിലീസ് തിയതി മാറ്റി വെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ നായികയാകുന്ന ചിത്രത്തിൽ അർജുൻ സർജ, റെജീന കസാന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പുതിയ തീയതി ഇതുവരെ പുറത്തു വന്നിട്ടില്ല.