അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ 1 കോടി രൂപ സംഭവന നൽകി നടൻ അക്ഷയ് കുമാർ
പ്രതിദിനം 1200-ലധികം കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള സംരംഭം ആരംഭിച്ചു. പദ്ധതിയിലേക്ക് 1 കോടി രൂപയാണ് അക്ഷയ് കുമാർ സംഭാവന നൽകിയത്. ഈ വർഷം ജനുവരിയിൽ രാമക്ഷേത്രം തുറന്നതുമുതൽ, ലക്ഷക്കണക്കിന് ആളുകൾ ദിവസവും അയോധ്യ സന്ദർശിക്കുന്നുണ്ട് .ഹനുമാന്റെ വീര വാനരപ്പടയുടെ പിൻഗാമികളായാണ് അയോധ്യയിലെ കുരങ്ങുകളെ കണക്കാക്കുന്നത് . അതുകൊണ്ട് തന്നെ ഇവരെയും വളരെ ഭക്തിപൂർണ്ണമയാണ് ആളുകൾ കാണുന്നത്. ക്ഷേത്രത്തിലെത്തുന്ന ആളുകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് ഇതുവരെ കുരങ്ങുകൾ കഴിച്ചിരുന്നത്. അതുകൊണ്ട് ഇവരെ സംരക്ഷിക്കാനായി ആണ് നടൻ അക്ഷയ് കുമാർ ആഞ്ജനേയ സേവാ ട്രസ്റ്റുമായി ചേർന്ന് ഇങ്ങനെയൊരു പദ്ധതി രൂപീകരിച്ചത് . കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്ന വണ്ടിയിൽ അക്ഷയ് കുമാർ തന്റെ അച്ഛന്റെയും അമ്മയുടെയും മുത്തശ്ശന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്.
“ഇത്രയും പുണ്യസ്ഥലത്ത് കുരങ്ങുകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കേട്ടപ്പോൾ, തന്റെ ഒരു സംഭാവന നൽകാൻ പെട്ടെന്ന് തോന്നി. തന്റെ മാതാപിതാക്കളുടെയും ഭാര്യ പിതാവിന്റെയും പേര് വാനിൽ എഴുതുക എന്നത് വൈകാരികമായ തീരുമാനമായിരുന്നു. തീർച്ചയായും അവർ തന്നെക്കുറിച്ച് ഓർത്തു അഭിമാനിക്കും . ഒരു ചോയ്‌സ് നൽകിയിരുന്നെങ്കിൽ, യഥാർത്ഥ പഞ്ചാബി ശൈലിയിൽ താൻ വാനിൻ്റെ പിന്നിൽ ‘അരുണ, ഹരിഓം ഔർ രാജേഷ് ഖന്ന ദി ഗഡ്ഡി’ എന്ന് എഴുതുമായിരുന്നു എന്ന് തരാം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മരിച്ചുപോയ ഹിന്ദി നടൻ രാജേഷ് ഖന്നയാണ് അക്ഷയ് കുമാറിന്റെ ഭാര്യയുടെ പിതാവ്
ഈ വർഷം ആദ്യം അദ്ദേഹം മുംബൈയിലെ ഹാജി അലി ദർഗയുടെ നവീകരണത്തിനായി 1.21 കോടി രൂപ സംഭാവന നൽകിയിരുന്നു.
അക്ഷയ് കുമാർ സാമൂഹിക ബോധമുള്ള പൗരനാണെന്നും കുരങ്ങന്മാർക്ക് ഭക്ഷണം നൽകുമ്പോൾ അത് പ്രദേശവാസികളുടെ അസൗകര്യങ്ങൾ ഇല്ലാതാകുമെന്നും ആഞ്ജനേയ സേവാ ട്രസ്റ്റ് സ്ഥാപക പ്രിയ ഗുപ്ത പറയുന്നു.