പുഷ്പ 2 പ്രിവ്യു ഷോയ്ക്കിടെ ഉണ്ടായ അപകടത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ
പുഷ്പ 2 വിന്റെ പ്രിവ്യു ഷോയ്ക്കിടെ ഉണ്ടായ അപകടത്തിൽ സ്ത്രീ മരിച്ച കേസിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്തത്തിൽ ഉള്ള സംഘമാണ് അല്ലു അർജുൻ വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത്. പോലീസ് വാഹനത്തിൽ തന്നെയാണ് നടനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് തിയേറ്ററിൽ ഉടമ ഉൾപ്പെടെ മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബം നൽകിയ പരാതിയിലാണ് ചിക്കാട്ടുപള്ളി പോലീസ് കസ് എടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും.
ഡിസംബർ 4ന് ആണ് കസിന് ആസ്പദമായ സംഭവം നടക്കുന്നത്. പുഷ്പ 2 വിന്റെ പ്രിവ്യു ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ നടൻ അല്ലു അർജുനും സംവിധായകൻ സുകുമാറും എത്തുന്നു എന്നുള്ള വാർത്ത ലഭിച്ചതോടെ കൂടുതൽ ആളുകൾ താരത്തെ കാണാനായി എത്തുകയും, തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 കാരിയായ രേവതി എന്ന സ്ത്രീ മരിക്കുകയുമായിരുന്നു. അവരുടെ 13 വയസ്സുകാരൻ മകൻ അടക്കം രണ്ടു പേർക്ക് ഗുരുതരമായി പരുക്ക് സംഭവിച്ചിരുന്നു. ഈ കാരണത്തിൽ ആണ് പുഷ്പ 2 ന്റെ അണിയറ പ്രവർത്തകർക്കും ,നടൻ അല്ലു അർജുനും, സന്ധ്യ തിയേറ്റർ ഉടമയ്ക്കും,അല്ലു അർജുന്റെ സെക്യൂരിറ്റി ടീമിനും എതിരെ BNS സെക്ഷൻ 105( കൊലപാതകമല്ലാത്ത നരഹത്യ ),118 (പരുക്ക് ഉണ്ടാക്കിയതിനുള്ള ശിക്ഷ ) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. ദിൽസുഖ് നഗറിൽ താമസിക്കുന്ന രേവതി, തന്റെ ഭർത്താവിനും 2 കുട്ടികൾക്കും ഒപ്പമായിരുന്നു പുഷ്പ 2ന്റെ പ്രിവ്യു ഷോ കാണാൻ എത്തിയത്. മകൻ ശ്രീ തേജ് വലിയൊരു അല്ലു അർജുൻ ആരാധകനായിരുന്നു. രാത്രി 10:30 കൂടിയായിരുന്നു അപകടം ഉണ്ടായത്. പോലീസ് തിരക്ക് ഒഴിവാക്കാൻ ശ്രെമിച്ചെങ്കിലും ജനത്തിരക്ക് കൂടുതൽ ആയിരുന്നു. വീണു കിടന്ന രേവതിക്ക് ഉടൻ തന്നെ പോലീസ് സി പി ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല.