നടൻ ബാല വീണ്ടും വിവാഹിതനായി

നടൻ ബാല വീണ്ടും വിവാഹിതനായി. കലൂരിലെ പാവക്കുളം ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. താരത്തിന്റെ ബന്ധു കോകിലയാണ് വധു. ബാലയുടേത് നാലാം വിവാഹമാണ്.

താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബാലയുടെ അമ്മാവന്റെ മകൾ കോകിലയെയാണ് താരം താലി ചാർത്തിയത്. മുൻ ഭാര്യയും ബാലയും തമ്മിലുള്ള തർക്കം അടുത്തിടെ രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് താരം വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്.

Related Articles
Next Story