ഹോളിവുഡ് ചിത്രം സ്ട്രീറ്റ് ഫൈറ്ററിൽ സിഡ്‌നി സ്വീനിക്കൊപ്പം അഭിനയിക്കാൻ നടൻ ധനുഷ്

തമിഴ് നടൻ ധനുഷ് തൻ്റെ അടുത്ത ഹോളിവുഡ് ചിത്രത്തിന് തയ്യാറെടുക്കുകയാണ്. അമേരിക്കൻ നടി സിഡ്‌നി സ്വീനിയുമായി ചേർന്നുള്ള ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുക. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, സോണി പ്രൊഡക്ഷൻസിൻ്റെ 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നതായി അഭ്യൂഹമുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണം ഒന്നും ലഭിച്ചിട്ടില്ല.

2018ൽ 'ദി എക്‌സ്‌ട്രാർഡിനറി ജേർണി ഓഫ് ദി ഫക്കീർ' എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് ആൻ്റണിയും ജോ റൂസ്സോയും ചേർന്ന് സംവിധാനം ചെയ്ത നെറ്ഫ്ലിക്സിന്റെ 'ദ ഗ്രേ മാൻ' എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചിട്ടുണ്ട്.

യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന സിഡ്‌നി സ്വീനി, 1990കളിലെ പ്രൊഫഷണൽ ബോക്‌സർ ക്രിസ്റ്റി മാർട്ടിനെക്കുറിച്ചുള്ള ഒരു ബയോപിക്കിൻ്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ.

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമായ 'കുബേര'യ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇഡ്‌ലി കടൈ' എന്ന മൂന്നാമത്തെ സംവിധാനത്തിൻ്റെ തിരക്കിലാണ് ധനുഷ് ഇപ്പോൾ. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയുടെ ജീവചരിത്രത്തിൽ ധനുഷ് അഭിനയിക്കാൻ ഒരുങ്ങുകയാണ്.

പ്രോജക്റ്റിനെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Related Articles
Next Story