നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ നയൻതാരയെ കോടതി കയറ്റി നടൻ ധനുഷ്
നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കും മറുപടി ആരാഞ്ഞു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു.
'നാനും റൗഡി താൻ' എന്ന തമിഴ് ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര , ഭർത്താവ് വിഘ്നേഷ് ശിവൻ, ഇവരുടെ നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് എന്നിവർക്കെതിരെ നടൻ ധനുഷ് കെ രാജയുടെ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു.നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യൂമെന്ററിയായ 'നയൻതാര :ബീയോണ്ട് ദി ഫെയറി ടൈൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ പകർപ്പവകാശം ലംഘിച്ചെന്ന കാരണത്താൽ ആണ് നിർമ്മാതാവ് കൂടിയായ ധനുഷ് ഹർജി നൽകിയത്. ലോസ് ഗെറ്റോസ് പ്രൊഡക്ഷൻ സർവീസ് (LLP) എന്ന മുംബൈയിൽ പ്രവർത്തിക്കുന്ന കമ്പനി വഴിയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുമായി ഡോക്യൂമെന്ററിയുടെ കോൺടെന്റ് കൈമാറിയത്. അതിനാൽ ഈ കമ്പനിക്കെതിരെയും മറ്റുള്ളവയ്‌ക്കൊപ്പം കേസെടുക്കാൻ ലെറ്റേഴ്‌സ് പേറ്റൻ്റിലെ 12-ാം വകുപ്പ് പ്രകാരം അനുമതി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ നിർമ്മാതാവ് ധനുഷ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.അഭിഭാഷകരായ ഗൗതം എസ്. രാമൻ, മൈത്രേയി കാന്താസ്വാമി ശർമ എന്നിവർ മുഖേന സമർപ്പിച്ച അപേക്ഷ നവംബർ 27 ബുധനാഴ്ച ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസിന് മുമ്പാകെ വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തു. ധനുഷിന്റെ പരാതിയിൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കും മറുപടി ആരാഞ്ഞു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും വേണ്ടി മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരനും ആർ.പാർത്ഥസാരഥിയും ആണ് കേസ് കൈകാര്യം ചെയ്യുന്നത്. നവംബർ 18നു ആണ് നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്.
2022ൽ ആണ് നയൻതാരയും സംവിധയാകൻ വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നത്. വിഘ്‌നേശ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.ഇവരുടെ വിവാഹ ഡോക്യൂമെന്ററിയിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഉൾപെടുത്താൻ ചിത്രത്തിന്റെ നിർമ്മാതാവ് ധനുഷിനോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും ധനുഷ് എൻ ഓ സി നൽകിയില്ല. ഇതിനാൽ തന്റെ ഐഫോണിൽ ചിത്രീകരിച്ച 3 സെക്കന്റ് മാത്രം ദൈർഖ്യമുള്ള അണിയറ ദൃശ്യങ്ങൾ ഡോക്യൂമെന്ററിൽ നയൻതാര ഉൾപെടുത്തുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപെടുത്തിയതിനാൽ പകർപ്പവകാശമായി 10 കോടി ആവിശ്യപ്പെട്ട് ധനുഷ് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിൽ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് നയൻതാര പ്രതികരിച്ചത്.