നടൻ, സംവിധായകൻ ,തിരക്കഥാകൃത് ;എന്നിട്ടും പാരമ്പര്യത്തിന്റെ പേരിൽ മാത്രം തിരിച്ചറിയപ്പെടുന്നത് സങ്കടകരം :സിദ്ധാർഥ് ഭരതൻ
ഈ വർഷം സിദ്ധാർത്ഥ് ഭരതൻ എന്ന നടൻ അഭിനയിച്ചത് 2 ചിത്രങ്ങളിൽ. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ മിസ്റ്ററി ചിത്രം 'ബ്രഹ്മയുഗം' , എം സി ജിതിന്റെ സംവിധാനത്തിൽ വന്നു ഇപ്പോൾ തിയേറ്ററിൽ വൻ വിജയമായി പ്രദർശനം നടത്തുന്ന സൂക്ഷമദർശിനി. രണ്ടും രണ്ടു തരത്തിലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങൾ. ബ്രാമയുഗത്തിൽ, മമ്മൂട്ടിയോടും അർജുൻ അശോകനോടും മത്സരിച്ചു അഭിനയിച്ച വെപ്പുകാരനായി സിദ്ധാർഥ് ഭരതൻ എത്തുമ്പോൾ ഇത്തിരി വലിയ ഗൗരവം ഉള്ള കഥാപാത്രമായിരുന്നു അത്. അഭിനയം കൊണ്ട് സിദ്ധാർഥ് ഭരതൻ എന്ന നടൻ പ്രേക്ഷകരെ ശെരിക്കും വെപ്പുകാരനായി വന്നു ഞെട്ടിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എം സി ജിതിൻ സംവിധാനം ചെയ്ത സൂക്ഷമദർശിനിയിൽ ഡോക്ടർ ജോൺ ആയി ആണ് സിദ്ധാർഥ് ഭരതൻ എത്തിയത്. ചിത്രത്തിന്റെ പ്രൊമോയിലൂടെയും,ടീസറിലൂടെയും എല്ലാം പ്രധാന കഥാപാത്രമായ നസ്രിയ - ബേസിൽ കോംബോ കാണുവാൻ തിയേറ്ററിൽ എത്തിയ പ്രേക്ഷകരെ കൊണ്ട് 'ഇറ്റ്സ് എ പെർഫെക്റ്റ് പ്ലാൻ ' എന്ന ഒരു ഡയലോഗ് കൊണ്ട് ബേസിൽ സിദ്ധാർഥ് കോംബോയുടെ ആരാധകരാക്കാൻ സിദ്ധാർഥ് ഭരതന് കഴിഞ്ഞിട്ടുണ്ട്. ഒരു ഡാർക്ക് കോമഡി ത്രില്ലെർ ചിത്രമാണ് സൂക്ഷ്മദർശിനി. എന്നാൽ അതിൽ വളരെ രസകരമായൊരു കഥാപാത്രത്തെയാണ് സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങുന്നില്ല സിദ്ധാർഥ് ഭരതൻ. തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിലും സിദ്ധാർഥ് ഭരതൻ കഴിവ് തെളിയിച്ചിട്ടുണ്ട്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ചതുരം, ജിന്ന് എന്നി ചിത്രങ്ങൾ ആണ് സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങൾ. ഈ അഞ്ചു ചിത്രങ്ങളും വ്യത്യസ്തങ്ങളായിരുന്നു. റൊമാന്റിക് ചിത്രമായ 'നിദ്ര', കോംടെ എന്റർടൈനറായ ''ചന്ദ്രേട്ടൻ എവിടെയാ' , 'വർണ്യത്തിൽ ആശങ്ക', ത്രില്ലെർ ചിത്രമായ 'ചതുരം'.
എന്നാൽ എത്രയൊക്കെ മേഖലയിൽ കഴിവ് തെളിയിച്ചിട്ടും പരമ്പര്യത്തിന്റെ പേരിൽ മാത്രം തിരിച്ചറിയപെടുന്നതിന്റെ വേദന ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ. 2002ൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് ഭരതൻ അഭിനയം തുടങ്ങുന്നത്. അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തതിനൊപ്പം ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. അതിൽ ചിലത് നന്നായി ചിലത് നന്നയില്ലയെന്നും സിദ്ധാർഥ് ഭരതൻ പറയുന്നു. കുറെ വർഷങ്ങളായി പലതും താൻ ചെയ്തിട്ടും ,നമുക്കൊരു ഐഡന്റിറ്റി ഉണ്ടായിട്ടും പാരമ്പര്യത്തിന്റെ പേരിൽ അറിയപ്പെടുന്നത് സങ്കടകരമാണ്.
മലയാള സിനിമയിൽ ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഭരതന്റെയും നടി കെ പി എസ് സി ലളിതയുടെയും മകന് സിദ്ധാർഥ് ഭരതൻ.