നടൻ ഗോവിന്ദയ്ക്ക് സ്വയം വെടിയുതിർത്ത് അപകടം

പുലർച്ചെ 4:45 ഓടെയാണ് അപകടം സംഭവിച്ചത് റിവോൾവർ അപ്രതീക്ഷിതമായി കാലിൽ തട്ടി വെടിയുയർത്തി അപകടം ഉണ്ടാക്കുകയായിരുന്നു.

ഹിന്ദി ചലച്ചിത്ര നടനും മുൻ എംപിയും ശിവസേന അംഗവുമായ ഗോവിന്ദയെ ഇന്ന് പുലർച്ചെ അബദ്ധത്തിൽ കാലിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4:45 ഓടെയാണ് സംഭവം. മുംബൈയിൽ നിന്ന് 6 മണിക്കുള്ള വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ നടൻ്റെ ലൈസൻസുള്ളറിവോൾവർ അപ്രതീക്ഷിതമായി കാലിൽ തട്ടി വെടിയുയർത്തി അപകടം ഉണ്ടാക്കുകയായിരുന്നു.

ഗോവിന്ദ തൻ്റെ റിവോൾവർ കെയ്‌സിൽ വയ്ക്കുന്നതിനിടെ കൈയിൽ നിന്ന് വഴുതി വീണ് വെടിയുണ്ട അദ്ദേഹത്തിൻ്റെ കാൽമുട്ടിൽ തട്ടിയായിരുന്നു അപകടം. രക്തം കുറച്ചധികം നഷ്‌ടമായ ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയർ ഹോസ്പിറ്റലിൽ എത്തിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ മാനേജർ ശശി സിൻഹ സ്ഥിരീകരിച്ചു. നടൻ ഗോവിന്ദയ്ക്ക് സ്വയം വെടിയുതിർത്ത് അപകടംനടൻ ഗോവിന്ദയ്ക്ക് സ്വയം വെടിയുതിർത്ത് അപകടംറിവോൾവർ ലൈസെന്സ്ഡ് ആണെന്നും സംഭവത്തിൽ അസൗഭാവികത ഒന്നും ഇല്ലെന്നും ആണ് പോലീസ് റിപോർട്ടുകൾ

കോമഡി വേഷങ്ങൾക്കും നൃത്ത നമ്പരുകൾക്കും പേരുകേട്ട അദ്ദേഹം, 90കളിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. ഈ വർഷം മാർച്ചിൽ തൻ്റെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേരുകയും ചെയ്തു.

Related Articles
Next Story