കുടുംബങ്ങൾക്ക് ഒപ്പം നടൻ കാർത്തിയുടെ തിരുപ്പതി ദർശനം

തൻ്റെ വ്യക്തിജീവിതം തീർത്തും മാധ്യമങ്ങളിൽ മാറ്റിനിർത്താൻ ഇഷ്ടപ്പെടുന്ന ഒരു നടനാണ് കാർത്തി. തൻ്റെ അവസാന ചിത്രമായ മെയ്യഴകൻ്റെ വലിയ വിജയത്തിന് ശേഷം, നടൻ തൻ്റെ കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ ആണ് എപ്പോൾ ശ്രെദ്ധ നേടുന്നത്.
കാർത്തി കുടുംബാംഗങ്ങൾക്ക് ഒപ്പം കൃത്യമായി ക്യൂവിൽ നടക്കുകയും തിരുപ്പതി ക്ഷേത്ര ദർശനം നടത്തുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ കാണാം.
വിഡിയോയിൽ ഏറ്റവും കൂടുതൽ ശ്രെദ്ധ ആകർഷിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ കണ്ഠൻ ആണു്. മകനെ കൈകളിൽ എടുത്ത് നടക്കുന്ന കാർത്തിയെയും, അച്ഛന്റെ ചെവിയിൽ സ്വകാരയം പറഞ്ഞു ചിരിക്കുകയും, കാർത്തി മകൻ്റെ സംസാരത്തിന് മറുപടി നൽകുന്നതും അവനെ നോക്കി കളിയായി പുഞ്ചിരിക്കുന്നതും വിഡിയോയിൽ കാണാം.
തൻ്റെ അവസാന ചിത്രമായ മെയ്യഴകനിലൂടെ ബോക്സ് ഓഫീസ് ഹിറ്റ് നൽകിയതിന് ശേഷം കാർത്തി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അരവിന്ദ് സ്വാമി നായകനായി അഭിനയിച്ച ചിത്രം സി.പ്രേം കുമാർ ആണ് രചനയും സംവിധാനവും നിർവഹിച്ചത് . 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത് . രാജ്കിരൺ, ശ്രീ ദിവ്യ, ദേവദർശിനി, ജയപ്രകാശ്, ശ്രീരഞ്ജനി, ഇളവരസു, കരുണാകരൻ, ശരൺ ശക്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അവസാനം പുറത്തിറങ്ങിയ കങ്കുവയിലും കാർത്തി അഥിതി വേഷം ചെയ്തിരുന്നു.
നളൻ കുമാരസാമിയുടെ വാ വാതിയാർ എന്ന ചിത്രത്തിൽ കാർത്തി നായകനാകും. സ്പൈ -ആക്ഷൻ ചിത്രമായ സർദാർ 2, ലോകേഷിന്റെ കൈത്തറി 2 എന്നിവയാണ് കാർത്തിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ ചിത്രീകരണ ഘട്ടത്തിലാണ്.