നടൻ മേഘനാഥൻ അന്തരിച്ചു .

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

പ്രശസ്ത സിനിമ നടൻ മേഘനാഥാൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന ബാലൻ കെ നായരുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകനായിരുന്നു മേഘനാഥൻ. 60 അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ നടൻ കൂടെയാണ് അദ്ദേഹം. 1983ൽ പി എൻ മേനോന്റെ സംവിധാനത്തിൽ വന്ന 'അസ്ത്രം' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മേഘനാഥന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചെങ്കോൽ, ചമയം, ഉല്ലാസപ്പൂങ്കാറ്റ് , തച്ചിലേടത്തു ചുണ്ടൻ, ഈ പുഴയും കടന്നു, ഒരു മറവത്തൂർ കനവ്, ക്രൈം ഫയൽ , ചന്ദ്രനുദിക്കുന്ന ദിക്കിൽ , വാസ്തവം,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രെധേയമായതാണ്.

ഒരു ഇടവേളയ്ക്ക് ശേഷം 2016ൽ അഭിനയിച്ച, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ വീട്ടുജോലിക്കാരിയുടെ ഭർത്താവിന്റെ വേഷം വേറിട്ട അദ്ദേഹത്തിന്റെ ഒരു കഥാപാത്രമായിരുന്നു.അതിനു ശേഷം സൺ‌ഡേ ഹോളിഡേ, ആദി, കൂമൻ എന്നി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കൂടാതെ നിരവധി മലയാള സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു സ്ത്രീത്വം, മേഘസന്ദേശം, കഥയറിയാതെ, സ്നേഹാഞ്ജലി, ചിറ്റ, ധനുമാസപ്പെണ്ണ് ,ചന്ദ്രേട്ടനും ഷോബിടുത്തിയും, പറയാൻ ബാക്കി വെച്ചത് എന്നിവയിരുന്നു മേഘനാഥൻ അഭിനയിച്ച സീരിയലുകൾ.

സുസ്മിത ആണ് അദ്ദേഹത്തിന്റെ ഭാര്യ. ഇരുവർക്കും ഒരു മകൾ ഉണ്ട്. സംസ്ക്കാര ചടങ്ങുകൾ നാടായ പാലക്കാട് ഷൊർണുരിൽ നടക്കും.

Related Articles
Next Story