നടൻ രാജേഷ് മാധവൻ വിവാഹിതനായി , വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്
നടൻ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു.' ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ദീപ്തി. കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിനിയാണ് ദീപ്തി.എക്രോസ്സ് ദി ഓഷ്യൻ , ദാഹാഡ് , ലവ്; സിതാര, എന്നി ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ദീപ്തി കാരാട്ട്.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന രാജേഷ് മാധവൻ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ' മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. എന്നാൽ ആ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടതോടെ സിനിമയിൽ കൂടുതൽ വേഷങ്ങൾ രാജേഷ് മാധവനെ തേടി വരുകയായിരുന്നു. 2017ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രം ' തോണ്ടിമുതലും ദൃക്‌സാക്ഷിയും ' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു രാജേഷ് മാധവൻ. സ്ട്രീറ്റ് ലൈറ്റ്,തിങ്കളാഴ്ച നിച്ഛയം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എന്ന താൻ കേസ് കൊട്, നീല വെളിച്ചം, കനകം കാമിനി കലഹം 18പ്ലസ് എന്നിങ്ങനെ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങാൻ രാജേഷ് മാധവന് കഴിഞ്ഞിരുന്നു. 'ന്നാ താൻ കേസ് കൊട് 'എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആയ ' സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ' എന്ന ചിത്രത്തിലൂടെ നായകനായി രാജേഷ് മാധവൻ എത്തിയിരുന്നു.എപ്പോൾ പെണ്ണും പോരാടും എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുകയാണ് രാജേഷ് മാധവൻ.