Begin typing your search above and press return to search.
ചിത്രീകരണത്തിനിടെ നടൻ രവി തേജയ്ക്ക് പരിക്ക്; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ
Actor Ravi Teja Injured During Filming; At rest after surgery
ചിത്രീകരണത്തിനിടെ നടൻ രവി തേജയ്ക്ക് പരിക്ക്. വലതു കൈയിലെ പേശിയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് താരത്തെ വെള്ളിയാഴ്ച ശസ്ത്രിക്രിയ്ക്ക് വിധേയനാക്കി. ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ്ങിനിടെ താരത്തിന് കൈയ്ക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് വകവയ്ക്കാതെ താരം വീണ്ടും ഷൂട്ടിങ് തുടരുകയായിരുന്നു.
ഇതോടെ പരിക്ക് ഗുരുതരമാവുകയും ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. ആർടി 75 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അപകടമുണ്ടായത്. രവി തേജയുടെ പരിക്ക് പൂർണമായും ഭേദമാകുന്നതുവരെ ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Next Story