കൊക്കയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയും മറ്റു പ്രതികളും കുറ്റവിമുക്തർ

ലഹരി മരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയാണ് ഷൈൻ ഉള്‍‌പ്പടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. വിചാരണാ നടപടികളിൽ സഹകരിക്കാത്ത ഏഴാം പ്രതി ഒഴികെയുള്ള എട്ട് പ്രതികളെയുമാണ് കോടതി കുറ്റവിമുക്തരാക്കിയത്.2018 ഒക്ടോബറിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്.

2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. പ്രതികള്‍ക്കായി അഡ്വ രാമന്‍ പിള്ളൈ, കെ ആര്‍ വിനോദ് , ടി ഡി റോബിന്‍, പി.ജെ പോള്‍സണ്‍, മുഹമ്മദ് സബ തുടങ്ങിയവര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജ് ജോസഫും ഹാജരായി.

പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്‌തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല. ന്യൂഡൽഹി ലാബിൽ കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന മറുപടിയും ലഭിച്ചു.ഇവർക്കു കൊക്കെയ്ൻ നൽകിയ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസ് ഉൾപ്പെടെയുള്ള പ്രതികളും അറസ്‌റ്റിലായിരുന്നു. മലയാള ചലച്ചിത്രമേഖലയിൽ സജീവമായതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ അറസ്റ്റിലായത്. എന്ന് വലിയ ചർച്ചയായിരുന്നു. സിനിമയിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് വിലക്ക് നേരിടുകയും അവസരങ്ങൾ കുറയുകയും അന്ന് നടന്നിരുന്നു.

Related Articles
Next Story