ലഹരി കേസിൽ വെട്ടിലായി നടൻ ശ്രീനാഥ് ഭാസിയും നടി പ്രേയാഗ മാർട്ടിനും .
കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശിന്റെ ലഹരി കേസിൽ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.
കൃപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സംഗീത വിരുന്നിലാണ് ഓം പ്രകാശിനെ ലഹരി വസ്തുക്കൾ കയ്യിൽ വെച്ചതിനു പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ റിമാൻഡ് ചെയ്യപ്പെട്ട പ്രതിയുടെ കുറ്റപത്രത്തിലാണ് ഇരുവരുടെയും പേരുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഡിജെ പാർട്ടിക്കായി കൊച്ചി ബൊഗാട്ടിയിലെത്തിയ ഓം പ്രകാശിന്റെ ഹോട്ടൽ ർറോമിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും സന്ദർശനം നടത്തി എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരെ കൂടാതെ സ്ത്രീകളടക്കം ഇരുപതോളം പേർ ഹോട്ടൽ റൂമിൽ എത്തിയിട്ടുണ്ട്. മുറിയിലെത്തിയ എല്ലാ ആളുകളെയും ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവിശ്യം. എഹോടെ അന്വേഷണം സിനിമ താരങ്ങളിലേക്കും നീളും. കേസിൽ ഓം പ്രകാശിനെ കൂടാതെ അയാളുടെ സുഹൃത്തായ ഷിഹാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമ താരങ്ങൾ എന്തിനാണ് ഹോട്ടൽ റൂമിൽ എത്തിയെതെന്ന് അറിയാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവിശ്യപെട്ടെങ്കിലും പ്രതികൾക്ക് ഇന്ന് ജാമ്യം ലഭിക്കുകയായിരുന്നു. തിരുവനന്തപുരം കേന്ദ്രികരിച്ചു ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഓം പ്രകാശിന്റെ കൊച്ചിയിലേക്കുള്ള കൂടുമാറ്റം പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും അറസ്റ്റിലാകുന്നത്.