സംവിധായിക ആകാൻ നടി രേവതി വീണ്ടും എത്തുന്നു

രേവതിയുടെ സിനിമ ജീവിതത്തിലെ 6മത്തെ സംവിധാനമായിരിക്കും ഇത്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേയ്ക്ക് എത്തുകയാണ് നടി രേവതി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിനു വേണ്ടി ഒരുക്കുന്ന തമിഴ് സീരീസാണ് രേവതി സംവിധാനം ചെയ്യുന്നത്. രേവതി തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ സംവിധാന പ്രേവേശനത്തെ പറ്റി അറിയിച്ചിരിക്കുന്നത്. സിദ്ധാർഥ് രാമസ്വാമിയുമായി ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത് . കഴിഞ്ഞ ദിവസം ചിത്രീകരണത്തിന്റെ bts ചിത്രങ്ങൾ രേവതി പങ്കുവെച്ചിരുന്നു. ഇതോടെ രേവതിയുടെ സിനിമ ജീവിതത്തിലെ 6മത്തെ സംവിധാനമായിരിക്കും ഇത്. 2002ൽ ശോഭനയെ നായികയാക്കി ഒരുക്കിയ 'മൈത്രി, മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു രേവതിയെ ആദ്യ സംവിധാന ചിത്രം.അതിനു ശേഷം 'ഫിത്തർ മിലേങ്കെ' ,കേരളം കഫേയിലെ 'മകൾ', മുംബൈ കട്ടിങ്ങിലെ ' പാർസൽ' , 'സലാം വെങ്കി'എന്നി ചിത്രങ്ങളാണ് രേവതി സംവിധാനം ചെയ്തിട്ടുണ്ട്.

Related Articles
Next Story