നടി തപ്‌സി പന്നുവിന്റെ വിവാഹ ചിത്രം പുറത്ത്

മുൻ ബാഡ്മിൻ്റൺ കളിക്കാരനും സുഹൃത്തുമായ മത്യാസ് ബോയുമായി നടി തപ്‌സി പന്നു 2024 മാർച്ചിൽ വിവാഹം കഴിച്ചിരുന്നു. എന്നാൽ വളരെ രഹസ്യമായി വിവാഹം നടത്താനായിരുന്നു ഇരുവർക്കും താല്പര്യം. ഇത് പ്രകാരം ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാൽ ഉദയ്പൂരിലെ അവരുടെ വിവാഹത്തിൻ്റെ ചില വീഡിയോകൾ ആരാധക ക്ലബ്ബുകളാണ് പങ്കുവെച്ചിരുന്നു.

എന്നാൽ പുതുവർഷം പിറക്കുമ്പോൾ മത്യാസ് ബോ 'എൻ്റെ ഭാര്യയായി മാറിയ കാമുകി' എന്ന ക്യാപ്ഷനോടെ ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം രജിസ്റ്റർ ചെയ്യുന്ന ചിത്രമായി പങ്കുവെച്ചത്. ചിത്രങ്ങൾ കണ്ടു തപ്സിയുടെ ആരാധകർ വളരെ സന്തോഷത്തിലാണ്.

Related Articles
Next Story