ജീവിതത്തിൽ വെളിച്ചമേകാൻ പുതിയ അംഗത്തെ സ്വാഗതം ചെയ്ത് നടി തൃഷ കൃഷ്ണൻ

കുടുംബത്തിലേയ്ക്കും ജീവിതത്തിലേക്കും പുതിയൊരു അംഗത്തെ സ്വാഗതം ചെയ്ത സന്തോഷത്തിലാണ് തെന്നിന്ധ്യൻ താരം തൃഷ കൃഷ്ണൻ. പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചുത് തൃഷ തന്നെയാണ്. പുതിയൊരു നായകുട്ടനെ ദത്തെടുത്ത സന്തോഷ വിവരമാണ് തരാം പങ്കുവെച്ചത്. 2024 ഡിസംബറിൽ തൻ്റെ നായ സോറോയുടെ വിയോഗത്തിൽ തൃഷ വളരെ ദുഖിതയായിരുന്നു. ഇപ്പോൾ മറ്റൊരു നായയെ ദത്തെടുത്തതിന് ശേഷം താൻ സന്തോഷവതിയാണെന്നും, നായയ്ക്ക് ഇസി എന്ന് പേരിട്ടു എന്നും താരം പറയുന്നു.

ഇൻസ്റ്റാഗ്രാമിലെ തൻ്റെ അക്കൗണ്ടിൽ, നായയ്‌ക്കൊപ്പമുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ തൃഷ പങ്കുവെച്ചിരുന്നു. തൻ്റെ ജീവിതത്തിൽ വെളിച്ചം ആവശ്യമുള്ള ഒരു സമയത്ത് ആണ് രണ്ടാമൻ്റെ വരവെന്നും അത് അക്ഷരാർത്ഥത്തിൽ തന്നെ രക്ഷിച്ചുവെന്ന് തരാം പറയുന്നു.

“2.2.2025 ഞാൻ ഇസിയെ ദത്തെടുത്ത ദിവസം, അവൾ എന്നെ രക്ഷിച്ച ദിവസം” എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.

അതേപോലെ താരം തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ 'ഇസിയുടെ 'അമ്മ ' എന്ന് നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏതു സംബന്ധിച്ച താരം തന്നെ തന്റെ ഇസ്റാഗ്രാമിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു.

അജിത് കുമാർ നായകനായ വിടമുയാർച്ചിയിലെ അഭിനയത്തിലൂടെ അടുത്തിടെ തൃഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിടമുയാർച്ചിക്ക് ശേഷം അജിത് കുമാറിനൊപ്പം ഗുഡ് ബാഡ് അഗ്ലിയിൽ തൃഷ വീണ്ടും എത്തും. മണിരത്നത്തിന്റെ തഗ് ലൈഫ്, ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള വിശ്വംഭര, സൂര്യക്കൊപ്പം ആർ ജെ ബാലാജി ചിത്രം,മോഹൻലാലിനൊപ്പം റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ.

Related Articles
Next Story