നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു

നടി വനിതാ വിജയകുമാർ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേർട്ട് മാസ്റ്ററാണ് വരൻ. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്. റോബേർട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വനിതയുടെ നാലാം വിവാഹമാണിത്. വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വൻവിവാദങ്ങളായിരുന്നു. 2000 സെപ്റ്റംബറിൽ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007-ൽ വ്യവസായിയായ ആനന്ദ് ജയരാജനുമായിട്ടായിരുന്നു വനിതയുടെ രണ്ടാംവിവാഹം. ഈ ബന്ധം വേർപിരിഞ്ഞശേഷം 2020-ൽ ഫോട്ടോഗ്രാഫറായ പീറ്റർ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം.

Related Articles
Next Story