വീണ്ടും വിവാഹിതരായി അദിതി -സിദ്ധാർഥ് ; വൈറലായി ചിത്രങ്ങൾ.
സൗത്ത് ഇന്ത്യൻ വിവാഹ ആചാര പ്രകാരം നേരത്തെ ഇരുവരും വിവാഹിതരായിരുന്നു
നടി അദിതി റാവു ഹൈദരായിയും നടൻ സിദ്ധാർഥും വീണ്ടും വിവാഹിതരായി.രാജസ്ഥാനിലെ ബിഷൻഗഡിലെ ആലില കോട്ടയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. താര ദമ്പതികൾ തന്നെയാണ് വീണ്ടും വിവാഹിതരായ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പരമ്പരാഗത നോർത്ത് ഇന്ത്യൻ രീതിയിൽ ആണ് വിവാഹം നടന്നത്. പങ്കുവെച്ച ചിത്രങ്ങളിൽ അദിതിയുടെ മൂൺ മെഹന്തിയും കാണാൻ കഴിയും.
എംബ്രോയ്ഡറിയുള്ള ചുവന്ന ലെഹങ്ക ആയിരുന്നു അദിതിയുടെ വേഷം. നടിയുടെ മേക്കപ്പും പുഷ്പമാലയുമായി വളരെ ലളിതമായിരുന്നൂ.സഭ്യസാച്ചിയുടെ എംബ്രോയ്ഡറിയുള്ള ഐവറി നിറത്തിലുള്ള ഷെർവാണി ആയിരുന്നു സിദ്ധാർത്ഥ് ധരിച്ചത്. "ജീവിതത്തിൽ പിടിച്ചുനിൽക്കാൻ ഏറ്റവും മികച്ചത് പരസ്പരം ഉള്ളതാണ് '' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദിതി എഴുതിയത്.ഇരുവരുടെയും വിവാഹ ചിത്രങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അദിതിയും സിദ്ധാർഥും നേരത്തെ സൗത്ത് ഇന്ത്യൻ വിവാഹ ആചാര പ്രകാരം നേരത്തെ വിവാഹിതരായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇതും.