ഹിറ്റ് 3യിൽ നാനിക്കൊപ്പം അദിവി ശേഷും? അതിഗംഭീര ക്രോസ്ഓവർ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ

2020-ൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ ചിത്രമാണ് HIT: ദി ഫസ്റ്റ് കേസ്.നവാഗതനായ സൈലേഷ് കൊളാനു സംവിധാനം ചെയ്ത ചിത്രത്തിൽ വിശ്വക് സെന്നും നായകനും റുഹാനി ശർമ്മ നായികയുമാണ്. പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാണാതായ കേസ് അന്വേഷിക്കുന്ന ഹോമിസൈഡ് ഇന്റർവെൻഷൻ ടീമിലെ (HIT) പോലീസ് ഉദ്യോഗസ്ഥനായ വിക്രം രുദ്രരാജുവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.പ്രശാന്തി തിപിർനേനി നിർമ്മിച്ചതാണ് ഈ ചിത്രം അതിന്റെ മൈക്കിങ് കൊണ്ട് വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ഏറെ ശ്രെധ നേടുകയും ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആകും ചെയ്തു.


ചിത്രത്തിന്റെ വൻ സ്വീകാര്യതയ്ക്ക് ശേഷം ഹിറ്റ് ; ദി സെക്കന്റ് കേസ് എന്ന പേരിൽ രണ്ടാം ഭാഗം 2022ൽ പുറത്തിറങ്ങി. ചിത്രത്തിൽ കൃഷ്ണദേവ് അല്ലെങ്കിൽ കെ ഡി എന്ന പോലീസ് ഓഫീസർ ആയി തെലുങ്ക് സൂപ്പർ താരം അദിവി ശേഷ് ആയിരുന്നു എത്തിയത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിലെ നായിക. സഞ്ജന എന്ന ബാർ ജീവനക്കാരിയെ ജോലിസ്ഥലത്ത് വെട്ടികൊലപ്പെടുത്തുകയും അവളുടെ ഛിന്നഭിന്നമായ മൃതദേഹം തുന്നിക്കെട്ടുകയും ചെയ്ത നിലയിൽ കണ്ടുകിട്ടുന്നു . തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ ആ മൃദേഹത്തിൽ മറ്റു 3 സ്ത്രീകളുടെ ശരീര ഭാഗങ്ങൾ ആണ് തുന്നി ചേർത്തതിന് കണ്ടുപിടിക്കുന്നു. തുടർന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിൽ കാണുന്നത്. കെഡിയുടെ പകരക്കാരനായി അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ എത്തുന്നതോടെയാണ് ഹിറ്റ് 2 അവസാനിക്കുന്നത്. അർജുൻ സർക്കാരിനെ അവതരിപ്പിക്കുന്നത് സൂപ്പർ താരം നാനിയാണ്. ഇതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ എത്തിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

എപ്പോൾ ലഭിക്കുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ഹിറ്റ് 3യിൽ ഒരു ക്രോസ്ഓവർ പ്രതീക്ഷിക്കാം. ഹിറ്റ് 3യിൽ അദിവി ശേഷ് ഒരു പ്രധാന വേഷം ചെയ്യുമെന്ന് പ്രൊഡക്ഷൻ ക്രൂ അംഗം സ്ഥിരീകരിച്ചു. അദിവി ശേഷും നാനിയും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് ഇപ്പോൾ ആവേശകരമാകുന്ന വാർത്ത. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും രഹസ്യങ്ങളും തീവ്രമായ ആക്ഷൻ സീക്വൻസുകളും നിറഞ്ഞ ഒരു ത്രില്ലർ ആരാധകർക്ക് പ്രതീക്ഷിക്കാം എന്ന മുന്നറിയിപ്പാണ് ടീസറിൽ നിന്നും ലഭിച്ചത്.


HIT 3 യിൽ അദിവി ശേഷിന് നിർണായകവും ശ്രദ്ധേയവുമായ ഒരു കഥാപാത്രം ആയിരിക്കും ഉണ്ടായിരിക്കുക. നാനിയും അദിവി ശേഷും തമ്മിലുള്ള സഹകരണം സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും. നാനിക്കൊപ്പമുള്ള തൻ്റെ ഭാഗങ്ങളുടെ ചിത്രീകരണം അദിവി ശേഷ് പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹൈദരാബാദിലെ സെറ്റിൽ ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണ്. റിലീസ് തിയതി അടുത്തു വരുന്നതിനാൽ, ചിത്രം നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അണിയറ പ്രവർത്തകർ.ഫ്രാഞ്ചൈസിയുടെ ഇതുവരെയുള്ള ഏറ്റവും രസകരമായ കഥയായി ഹിറ്റ് 3 മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഫ്രാഞ്ചൈസിയിലെ മുൻകാല ചിത്രങ്ങളെപ്പോലെ, HIT 3 യും സൈലേഷ് കൊളാനു എഴുതി സംവിധാനം ചെയ്താതാണ്. വാൾ പോസ്റ്റർ സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. മിക്കി ജെ മേയർ ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. HIT 3 ഒന്നിലധികം ഭാഷകളിൽ 2025 മെയ് 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Related Articles
Next Story