വീണ്ടും 'പുഷ്പ മാനിയ' ; മഹാ കുംഭമേളയിൽ മുങ്ങിക്കുളിച്ച് പുഷ്പരാജ് !

അല്ലു അർജുൻ തൻ്റെ ഏറ്റവും പുതിയ റിലീസായ പുഷ്പ 2 എന്ന ചിത്രം ഇന്ത്യയിൽ തന്നെ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയത്. എകദേശം 1800 കോടിയാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത്. നിരവധി റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമാണ് പുഷ്പ 2 ഉണ്ടാക്കിയത്.ചിത്രം ഇറങ്ങി എത്ര മാസങ്ങൾ പിന്നിട്ടിട്ടും പുഷ്പ ഉണ്ടാക്കിയ ഓളത്തിന് മാറ്റമൊന്നും ഇല്ലന്ന് തെളിയിക്കുകയാണ് അല്ലു അർജുന്റെ ഒരു ആരാധകൻ. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പുഷ്പയിലെ അല്ലു അർജുന്റെ വേഷവിധാനത്തിൽ എത്തിയ ആരാധകൻ ആണ് ഇപ്പോൾ വൈറൽ. ചിത്രത്തിലെ അല്ലു അർജുന്റെ കഥാപാത്രമായ പുഷ്പ രാജിനെപ്പോലെ തന്നെ വസ്ത്രം ധരിച്ചായിരുന്നു ആരാധകൻ എത്തിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള ആരാധകൻ്റെ നിരവധി വീഡിയോകളിലും ചിത്രങ്ങളിലും സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി. സിനിമയിലെ അല്ലു അർജുൻ്റെ നിരവധി ഡയലോഗുകൾ ഇയാൾ അനുകരിക്കുന്നതും കാണാം. ഇതേ വേഷത്തിൽ തന്നെയാണ് ഇയാൾ ഗംഗയിൽ മുങ്ങിക്കുളിച്ചതും.
പുഷ്പ സിനിമയിലെ പലതും ആരാധകർ അനുകരിക്കുന്നത് ഇത് ആദ്യമല്ല. കുറച്ച് നാളുകൾക്ക് മുമ്പ്, മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു വിവാഹത്തിൽ പുഷ്പ 2-ലെ ഗാനത്തിന് പ്രായമായ ദമ്പതികൾ ചുവടുകൾ വയ്ക്കുന്നത്.
നിമിഷങ്ങൾ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ മനോഹരമായ വീഡിയോ ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് നേഹ ദോഷി എന്ന കൊറിയോഗ്രാഫർ ആണ്. വീഡിയോ ഇൻറർനെറ്റിൽ വൈറലാകാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല.ഇതോടെ പുഷ്പ മാനിയ ആരാധകർക്കിടയിൽ ഉടനെങ്ങും ഇല്ലാതാകാൻ പോകുന്നില്ല തോന്നുന്നു.
അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച പുഷ്പ 2 ൻ്റെ ദൈർഖ്യമേറിയ വേർഷനും അടുത്തിടെ പുറത്തു വന്നിരുന്നു.