പൊങ്കലിന് വിടാമുയർച്ചി എത്തില്ല , നിരാശരായി അജിത് ആരാധകർ

മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത് നായകനാകുന്ന വിടാമുയർച്ചയ്‌ക്കായി ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. തൃഷ കൃഷ്ണൻ നായികയായി എത്തുന്ന ചിത്രം ഈ വർഷം പൊങ്കലിന് എത്തുമെന്ന് അറിയിച്ചെങ്കിലും എപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എക്‌സിലൂടെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി ഔദ്യോഗികമായി അറിയിച്ചത്. കൃത്യമായ റിലീസ് തീയതി നൽകിയില്ലെങ്കിലും 2025 പൊങ്കലിന് വിടമുയാർച്ചി റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. തീയതി അടുത്തതോടെ ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്നറിയാതെ ആരാധകർ ആകാംക്ഷയിലാണ്. ഇതിനിടെയാണ് ചിത്രം വീണ്ടും റീലിസ് മാറ്റി വെയ്ക്കുന്നു എന്ന വാർത്ത വരുന്നത്.

“എല്ലാവർക്കും സന്തോഷവും സന്തോഷവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു! ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാൽ ഞങ്ങളുടെ ചിത്രം വിടമുയാർച്ചി പൊങ്കൽ ദിനത്തിൽ റിലീസ് ചെയ്യുന്നില്ല. ഞങ്ങളുടെ എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സമൃദ്ധമായ ഒരു വർഷം ആശംസിക്കുന്നു.”എന്ന് ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചത് കുറിപ്പിൽ പറയുന്നു. വാർത്ത അറിഞ്ഞ അജിത്തിന്റെ ആരാധകർ ഏറെ നിരാശരാണ്.

ലൈക പ്രൊഡക്ഷൻസിന് കീഴിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച് വിടാമുയാർച്ചിയിൽ അർജുൻ സർജ, ആരവ്, റെജീന കസാന്ദ്ര, രമ്യ സുബ്രഹ്മണ്യൻ എന്നിവരും അഭിനയിക്കുന്നു. 1997-ൽ ജോനാഥൻ മോസ്റ്റോ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ. ആദ്യം വിഘ്നേഷ് ശിവൻ സംവിധാനം ചിത്രത്തിലെ അനിരുദ്ധ് സ്‌നാഗീതം നൽകിയ 'സാവദീക' എന്ന ഗാനത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്.

Related Articles
Next Story