വിദാമുയാർച്ചി ചിത്രീകരണം പൂർത്തിയാക്കി അജിത്

വിദാമുയാർച്ചി എന്ന ചിത്രത്തിലൂടെ 2025ൽ ബിഗ് സ്‌ക്രീനുകളിലേക്ക് വൻ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ജനപ്രിയ താരം അജിത് കുമാർ. വരാനിരിക്കുന്ന പ്രോജക്റ്റ്, ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ എന്ന് പറയപ്പെടുന്നു. എഴുത്തുകാരനും സംവിധായകനുമായ മഗിഴ് തിരുമേനിയുമായുള്ള അജിത്തിൻ്റെ ആദ്യ ചിത്രമാണ് വിദാമുയാർച്ചി. കഴിഞ്ഞ ദിവസം അജിത് കുമാർ വിദാമുയാർച്ചിയിലെ തൻ്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സംവിധായകൻ മഗിഴ് തിരുമേനി ആണ് അറിയിച്ചത്.

ഒന്നിലധികം ഷെഡ്യൂളുകളിലായി ആണ് അജിത് കുമാർ ചിത്രത്തിലെ തൻ്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിൽ സുഭാസ്കരൻ അലിരാജയാണ് ചിത്രം നിർമ്മിക്കുന്നത്.അർജുൻ സർജ, തൃഷ കൃഷ്ണൻ, റെജീന കാസാൻഡ്ര , രമ്യ സുബ്രമണ്യൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദ്രൻ ആണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Related Articles
Next Story