2025ൽ അജിത്തിന്റെ മാസ് രംഗപ്രവേശനം; വിടാമുയർച്ചി ,ഗുഡ് ബാഡ് അഗ്ലിയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

2025 അജിത്തിന്റെ ഫാൻസിന് വലിയ ആവേശമുള്ള വർഷമാണ്.

തമിഴ് സിനിമയിലെ മുൻ നിര താരങ്ങളിൽ ഒരാളാണ് അജിത്. അജിത്തിന്റേതായി 2025ൽ ഇറങ്ങാൻ പോകുന്ന രണ്ടു ചിത്രങ്ങളാണ് വിടാമുയർച്ചി ,ഗുഡ് ബാഡ് അഗ്ലി. രണ്ടു ചിത്രങ്ങളുടെ പ്രഖ്യാപനം മുതൽ അജിത്തിന്റെ ആരാധകർ ആവേശത്തിലാണ്. ചിത്രങ്ങളുടെ ഓരോ അപ്ഡേറ്റുകൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുന്ന അവസരത്തിൽ, രണ്ടു ചിത്രങ്ങളുടെയും ഒ ടി ടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ് എന്ന വാർത്തകളാണ് വരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്

വിടാമുയർച്ചി ,ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളുടെ സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങിയിരിക്കുകയാണ്. 75 കോടിയ്ക്കാണ് വിടാമുയർച്ചിയുടെ സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സ് വാങ്ങിയത്. അതേസമയം, ഗുഡ് ബാഡ് അഗ്ലിയുടെ സ്ട്രീമിംഗ് റൈറ്റ്സ് 95 കോടിക്കാണ് നെറ്റ്ഫ്ലിക്സ് വാങ്ങിയത്. അജിത് നായകനായി എച്ച് വിനോദ് സംവിധാനത്തിൽ എത്തിയ തുനിവ് 2023ൽ ആണ് പുറത്തിറങ്ങിയത്. എന്നാൽ അതിനു ശേഷം അജിത്തിന്റെ ചിത്രങ്ങളിൽ ഒരു ഇടവേള വന്നിരുന്നു. ഇത് അജിത്തിന്റെ ആരാധകരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. അതിനുശേഷം രണ്ടു വർഷത്തിന് ഇപ്പുറമാണ് താരത്തിന്റെ ചിത്രം എത്താൻ പോകുന്നത്.അതുകൊണ്ട് തന്നെ 2025 അജിത്തിന്റെ ഫാൻസിന് വലിയ ആവേശമുള്ള വർഷമാണ്. ഈ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.

മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ആക്ഷൻ ത്രില്ലെർ ജേർണറിൽ ഒരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്. തൃഷ കൃഷ്ണൻ റെജീന കാസാൻഡ്ര എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇതുകൂടാതെ അർജുൻ,ആരവ് ,സന്തോഷ് പ്രതാവ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. മുന്തിനം പാർത്തേനെ, തടം , കാലഗ തലൈവൻ എന്നിവയാണ് മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ എത്തിയ മുൻ ചിത്രങ്ങൾ. ഓം പ്രകാശ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഹിറ്റ് താരം അനിരുദ്ധ് രവിചന്ദ്രൻ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് 1 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അതേസമയം, അജിത്തിന്റെ മാസ്സ് എന്റെർറ്റൈനെർ എന്ന ടാഗോടെ എത്തുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അദ്വിക് രവിചന്ദ്രൻ സംവിധാനം ചെയുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. മൈത്രി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ തൃഷ കൃഷ്ണൻ തന്നെയാണ് നായികയായി എത്തുന്നത്. പ്രഭു, പ്രസന്ന, അർജുൻ ദാസ്, യോഗി ബാബു, സുനിൽ , രാഹുൽ ദേവ് എന്നിവർ ചിത്രത്തിൽ മറ്റു പ്രധന വേഷങ്ങളിൽ എത്തുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2025 ജനുവരി 10ന് പൊങ്കൽ ഉത്സവത്തിനോട് അനുബന്ധിച്ചു റിലീസിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Related Articles
Next Story