അജിത്തിന്റെ അടുത്ത ചിത്രം AK64 , സംവിധാനം കാർത്തിക് സുബ്ബരാജ് ?

വിടമുയർചിയുടെ വിജയത്തിന് ശേഷം അദവിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടൻ അജിത് കുമാർ. ഇതിനിടയിൽ താരം തന്റെ റേസിങ്ങിലേയ്ക്കും ശ്രെദ്ധ തിരിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം അജിത് കുമാറിന്റെ 64-ാമത്തെ സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഒപ്പമെന്ന് സൂചന.

നടൻ തൻ്റെ അടുത്ത ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പേര് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

AK64 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഒരു സിനിമ ചെയ്യുമെന്ന് ആണ് അഭ്യൂഹങ്ങൾ. എന്നാൽ ഇതിനെകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, അജിത്തിൻ്റെ അടുത്ത ചിത്രത്തിനായി സഹകരിക്കാൻ നിരവധി സംവിധായകരുടെ പേരുകൾ ഉയർന്നുവരുന്നു. മഹാരാജയുടെ സംവിധായകൻ നിതിലൻ സ്വാമിനാഥനും ഒരു സിനിമയിൽ സഹകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവരെക്കൂടാതെ പ്രശാന്ത് നീൽ, വിഷ്ണുവർധൻ, വെങ്കട്ട് പ്രഭു തുടങ്ങിയ സംവിധായകരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. എന്നിരുന്നാലും, കാർത്തിക് സുബ്ബരാജ് ഉടൻ എകെയുമായി കൈകോർത്തേക്കുമെന്നും അടുത്ത പ്രോജക്റ്റ് ഒക്ടോബറിൽ ആരംഭിക്കുമെന്നും അഭ്യൂഹങ്ങൾ ആണ് കൂടുതലും നില നില്കുന്നത്.

അടുത്തിടെ അജിത്തിന്റെ പുറത്തിറങ്ങിയ വിടമുയാർച്ചി , മഗിഴ് തിരുമേനി ആണ് സംവിധാനം ചെയ്തത്. ,ഹോളിവുഡ് സിനിമയായ ബ്രേക്ക്ഡൗണിനെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലരായ ചിത്രം മിക്സഡ് റിവ്യൂ ആണ് നേടിയത് . തൃഷയാണ് ചിത്രത്തിലെ നായിക.ഏപ്രിൽ 10ന് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിൽ എത്തും.

Related Articles
Next Story