ഗുഡ് ബാഡ് അഗ്ലിയിൽ അജിത്തിന്റെ സ്റ്റൈലിഷ് ലുക്ക്
കോളിവുഡ് സെൻസേഷൻ തല അജിത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളായ വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയുടെ ഷൂട്ടിംഗിൽ തിരക്കിലാണ്.
അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ ചിത്രത്തിലെ ലൂക്കാണ് വൈറൽ ആയിരിക്കുന്നത്.
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഭംഗിയായി വെട്ടിയ താടിയും, കൈത്തണ്ടയിൽ ടാറ്റൂ പതിച്ചു ബോൾഡ് ആറ്റിട്യൂട് നിൽക്കുന്ന തലയുടെ ചിത്രം ഷൂട്ടിംഗ് സെറ്റിലെ ആണെന്ന് കരുതുന്നു .
കഴിഞ്ഞ ദിവസമാണ് നടൻ പ്രെസന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്നുള്ള വാർത്തകൾ വന്നത്. അതിനു പിന്നാലെ താരം അത് ശെരിവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.ആക്ഷൻ കോമഡി ജേർണറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് അദ്‌വിക്ക് രവിചന്ദ്രനാണ്. മാർക്ക് ആന്റണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അദ്‌വിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിൽ തൃഷയാണ് നായിക. ചിത്രം 2025-ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.