പത്താം ക്ലാസിൽ തോറ്റതാണ്, പഠിത്തം പറ്റുമെന്ന് തോന്നുന്നില്ല: അക്ഷര ഹാസൻ

സിനിമകളിലൂടെയും മറ്റും പ്രശസ്തയാണ് കമൽ ഹാസന്റെ മകളും ശ്രുതി ഹാസന്റെ സഹോദരിയുമായ അക്ഷര ഹാസൻ. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസ ജീവിതത്തെ കുറിച്ചും, ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് അക്ഷര ഹാസൻ.

താൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണെന്നും, പത്താം ക്ലാസ് പാസാവാൻ സാധിച്ചിരുന്നില്ലെന്നും അക്ഷര ഹാസൻ പറയുന്നു. പത്താം ക്ലാസ് പാസാവത്തത് കൊണ്ട് തന്നെ താനൊരു വിഡ്ഢിയാണോ എന്ന് തോന്നിയിരുന്നുവെന്നും അക്ഷര ഹാസൻ പറഞ്ഞു.

“ജോലി ചെയ്യാനുള്ള ലീഗൽ പ്രായമായ 18 ആയപ്പോൾ തന്നെ, ഇനി ഞാൻ ജോലിയ്ക്ക് പൊയ്‌ക്കോളാം എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. കൊണ്ടു പോകുമെന്ന് ഞാൻ പറഞ്ഞു. സത്യത്തിൽ ഞാൻ ഹൈസ്‌കൂൾ ഡ്രോപ്പ് ഔട്ടാണ്. ചിലർക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതിൽ കുഴപ്പമൊന്നുമില്ല. ഞാൻ പത്താം ക്ലാസിൽ തോറ്റതാണ്.

വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി. ഞാനൊരു വിഡ്ഢിയാണോ എന്നും തോന്നി. അപ്പായുടെ അടുത്ത് പോയി. ശ്രമിച്ച് നോക്കി പറ്റുന്നില്ല. പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാൻ വെറുതെയിരിക്കില്ല. പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ചു. കോളേജിൽ പോകണം. സ്‌കൂൾ പൂർത്തിയാകാതെ എങ്ങനെ കോളേജിൽ പോകുമെന്ന് അപ്പ ചോദിച്ചു. അതിനൊരു വഴിയുണ്ടെന്ന് ഞാൻ പറഞ്ഞു.

സിംഗപ്പൂരിൽ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഒരു ഡാൻസ് കോഴ്‌സുണ്ട്. അവിടെ അഡ്മിഷൻ കിട്ടാൻ സ്‌കൂൾ പൂർത്തിയാക്കണ്ട. അവരുടെ എക്‌സാം ഉണ്ട്. അത് പാസായാൽ മതി. അങ്ങനെ വന്നാൽ എനിക്ക് കോളേജിലും പോകാൻ പറ്റും ഡാൻസറുമാകാൻ പറ്റും. പിന്നെ അതിനായുള്ള ശ്രമമായിരുന്നു. എ പ്ലസൊക്കെ കിട്ടി. ഇത് സ്‌കൂളിൽ പഠിക്കുമ്പോഴേ നോക്കിയിരുന്നുവെങ്കിൽ നന്നായേനെ എന്ന് തോന്നി.

എന്നാൽ ഡാൻസ് ചെയ്യുമ്പോൾ ഒരു പില്ലറിനോട് കാൽ പോയി അടിച്ചു. ഗുരുതരമായ പരുക്കായിരുന്നു. ഇതോടെ ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. അതോടെ എന്റെ സ്വപ്‌നം തകർന്നു. മനസാകെ തകർന്നു പോയി. അതിന് ശേഷമാണ് ബോംബെയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ജോലി ആരംഭിക്കുന്നത്. അതിനുള്ള സ്‌പേസും അവർക്ക് എനിക്ക് തന്നിട്ടുണ്ട്.

Related Articles
Next Story