ചെമ്പൻ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം "അലങ്" ഡിസംബർ 27ന് തിയേറ്ററുകളിലേക്ക്

ഗുണനിധി, ചെമ്പൻ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന അലങ് ഡിസംബർ 27ന് തിയേറ്ററുകളിലേക്കെത്തും. മലയാളി താരങ്ങളായ ചെമ്പൻ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്നു. തമിഴ്നാട്-കേരള അതിർത്തിക്ക് സമീപമുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് 'അലങ്'. ചിത്രത്തിൽ ഒരു നായയ്ക്ക് നിർണായക വേഷമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. "ഉറുമീൻ", "പയനികൾ ഗവണിക്കവും" എന്നീ ചിത്രങ്ങൾ ഒരുക്കിയ എസ്. പി ശക്തിവേൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. "ഗുഡ് നൈറ്റ്" എന്ന വിജയചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായിരുന്നു അദ്ദേഹം.

ജി. വി പ്രകാശും ഗൗതം മേനോനും അഭിനയിച്ച "സെൽഫി" എന്ന ചിത്രത്തിന് ശേഷം ഡി ശബരീഷും എസ്. എ. സംഘമിത്രയും ചേർന്നാണ് അലങ് നിർമ്മിച്ചിരിക്കുന്നത്. ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്നാട്) എന്നിവിടങ്ങളിലെ നിബിഡ വനപ്രദേശങ്ങളിൽ രണ്ടു മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

നിർമ്മാണം: ഡി ശബരീഷ്, എസ്.എ. സംഗമിത്ര, ബാനർ: ഡിജി ഫിലിം കമ്പനി & മാഗ്നാസ് പ്രൊഡക്ഷൻസ്, പി. ആർ. ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Related Articles
Next Story